ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോല്‍പ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. 2014 ല്‍ ഏറ്റവുമധികം ഗൂഗിള്‍ സര്‍ച്ച് ചെയ്യപ്പെട്ടവരുടെ ലിസ്റ്റില്‍ മോദി സണ്ണി ലിയോണിനു പിന്നില്‍ രണ്ടാമനായി.
ഇന്ത്യയിലെ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച ചെയ്യപ്പെട്ടതും സണ്ണി ലിയോണിന്റെ പേരാണ്. ഇതു മൂന്നാം തവണയാണ് സണ്ണി നേട്ടം കൊയ്യുന്നത്.
സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍ എന്നിവരെ തള്ളിയാണ് സണ്ണി ലിയോണ്‍ മുന്‍പന്തിയിലെത്തിയിരിക്കുന്നത്. ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട ബോളിവുഡ് പുരുഷ താരം സല്‍മാനാണ്. തൊട്ടുപിന്നില്‍ ഷാറൂഖ് ഖാനുമുണ്ട്.
വനിതാ വിഭാഗത്തില്‍ കത്രീന കൈഫാണു മുന്നില്‍. ദീപിക പദുക്കോണാണ് രണ്ടാം സ്ഥാനത്ത്. സിനിമകളുടെ ലിസ്റ്റില്‍ സണ്ണി ലിയോണിന്റെ ” രാഗിണി എം.എം.എസ് 2″ വാണ് ഒന്നാം സ്ഥാനത്ത്. സല്‍മാന്റെ “കിക്ക്” ആണ് രണ്ടാമത്.
