റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചരിത്ര വിജയം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സിനിമയില്‍ തോമസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡെഡ് ബോഡി ചാക്കില്‍ കൊണ്ട് വന്നപ്പോള്‍ എങ്ങനെയാണ് പേഴ്‌സ് കാറിന്റെ ഡിക്കിയില്‍ വന്നതെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ തരുണ്‍ മൂര്‍ത്തി.
സിനിമയില്‍ തന്നെ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ടെന്ന് തരുണ്‍ പറയുന്നു. ബിനു പപ്പു അവതരിപ്പിച്ച കഥാപാത്രം മോഹന്‍ലാലിനെയും മറ്റും അന്വേഷിച്ച് നടക്കുന്ന ഒരു സീനുണ്ടെന്നും മണിയന്‍പിള്ള രാജു ചെയ്ത കുട്ടിയച്ചന്‍ എന്ന കഥാപാത്രത്തിന്റെ വര്‍ക്ക് ഷോപ്പിലേക്ക് വരുമ്പോള്‍ ടി.വിയില്‍ ന്യൂസ് പോയികൊണ്ടിരിക്കുന്നുണ്ടെന്നും ആ വാര്‍ത്തയില്‍ തന്നെ അതിനുള്ള ഉത്തരം കാണാമെന്നും അദ്ദേഹം പറയുന്നു.
ചാക്കിന്റെ അകത്ത് കണ്ട യൂണിഫോമിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പൊലീസ് അന്വേഷണം തുടങ്ങുന്നതെന്നും ചാക്കിന് തുള ഉണ്ടായതിനാലാണ് പേഴ്‌സ് താഴെ വീണു പോയതെന്നും തരുണ്‍ പറയുന്നു. കാര്‍ത്തിക് സൂര്യയുടെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സിനിമക്ക് അകത്ത് തന്നെ അതിന്റെ ഉത്തരമുണ്ട്. ബെന്നി എന്ന പൊലീസുകാരന്‍ എല്ലാവരെയും അന്വേഷിച്ച് നടക്കുന്നുണ്ടല്ലോ. ബെന്‍സിനെയും, സുധീഷിനെയുമൊക്കെ അന്വേഷിച്ച് നടക്കുന്ന സീക്വന്‍സില്‍, കുട്ടിയച്ചന്റെ വര്‍ക്ക് ഷോപ്പില്‍ ചെല്ലുന്ന സമയത്ത് അവിടെ ടി.വി.യില്‍ ന്യൂസ് ബുള്ളറ്റിന്‍ പോയി കൊണ്ടിരിക്കുകയാണ്. ആ ന്യൂസിന് അകത്ത് വളരെ കൃത്യമായി പറയുന്നുണ്ട്, ചാക്കില്‍ നിന്ന് കിട്ടിയ യൂണിഫോമിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയതെന്ന്
അപ്പോള്‍ ഉറപ്പായിട്ടും ചാക്കിന്റെ അകത്ത് യൂണിഫോമും അവര്‍ ഒളിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ട്. പിന്നെ ലാസ്റ്റ് സീക്വന്‍സില്‍ ഈ ബോഡി വലിച്ച് പുറത്തേക്ക് കൊണ്ട് വരുമ്പോള്‍ ബെന്നി ഇന്‍ക്ലൂഡിങ് യൂണിഫോമാണ് കൊണ്ടു പോയി കൊണ്ടിരിക്കുന്നത്. ചാക്കിന്റെ അകത്തേക്ക് ഞാനിതാ യൂണിഫോം ഇട്ടേ, ഞാന്‍ ഇതാ പേഴ്‌സ് ഇട്ടേ എന്നൊരു സ്പൂണ്‍ഫീഡിങ് വേണ്ടെന്ന് വെച്ചു. ബോഡി ചാക്കില്‍ കൊണ്ടുപോകുമ്പോള്‍ അതിന് തുള ഉള്ളത് കൊണ്ടാണ് കാല് പുറത്തേക്ക് കിടക്കുന്നത്. അങ്ങനെ ചാക്കിന് തുള ഉള്ളതുകൊണ്ട് പേഴ്‌സ് പുറത്തേക്ക് ചാടി പോയതാണ്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: How did the purse end up in the trunk of the car? Tharun moorthy says , The answer is in the movie itself.