എഡിറ്റര്‍
എഡിറ്റര്‍
കങ്കാരു വേട്ടയ്ക്ക് പാണ്ഡ്യ ഇറങ്ങിയത് മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലൗവ്‌സുമായി; ദേശീയ ടിമിലെ മുംബൈ ഗ്ലൗവിന്റെ കാരണമിതാണ്
എഡിറ്റര്‍
Monday 18th September 2017 2:35pm

 

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമായി മാറിയിരിക്കുകയാണ് യുവ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ശ്രീ ലങ്കക്കെതിരായ പരമ്പരയിലും ഇന്നലെ ഓസീസിനെതിരായ നടന്ന ആദ്യ ഏകദിനത്തിലും പാണ്ഡ്യയുടെ പ്രകടനം ക്രിക്കറ്റ് ലോകം കണ്ടതുമാണ്.


Also Read: ഗോസിപ്പുകള്‍ക്കൊടുവില്‍ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി


ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്ത്യ 26 റണ്‍സ് വിജയം സ്വന്തമാക്കിയപ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഈ യുവതാരത്തിന് അര്‍ഹതപ്പെട്ടതായിരുന്നു. 66 ബോളില്‍ 5 വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 83 റണ്‍സായിരുന്നു താരം ഇന്നലെ നേടിയത്.

മനോഹര ബാറ്റിങ്ങിനിടയിലും ആരാധകര്‍ ചര്‍ച്ചചെയ്തത് താരം ബാറ്റിങ്ങിനിറങ്ങിയ രീതിയായിരുന്നു. സാധരണ ദേശീയ ടീം താരങ്ങള്‍ അണിയുന്ന ഗ്ലൗവ്‌സിനു പകരം പാണ്ഡ്യ തന്റെ ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലൗവ്‌സുമായായിരുന്നു ബാറ്റിങ്ങിനെത്തിയത്. പലരും ഇത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു.


Dont miss: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു


മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലൗവ്‌സില്‍ കളത്തിലിറങ്ങാനുള്ള കാരണം പാണ്ഡ്യ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നതിനു ശേഷമാണ് തനിക്ക് എല്ലാ ഭാഗ്യങ്ങളുമുണ്ടായതെന്നാണ് താരം പറയുന്നത്. തന്റെ ഭാഗ്യം മുംബൈ ഇന്ത്യന്‍സിലൂടെയാണ് എത്തുന്നതെന്ന വിശ്വാസത്തിന്റെ പുറത്താണ് താരം ഇന്നലെ മുംബൈ ഗ്ലൗവുമായി ഇറങ്ങിയതും.

Advertisement