എഡിറ്റര്‍
എഡിറ്റര്‍
റോഹിംഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
എഡിറ്റര്‍
Monday 18th September 2017 1:37pm

ന്യൂദല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്ത് നിന്നും ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2012ല്‍ തുടങ്ങിയ നുഴഞ്ഞുകയറ്റത്തില്‍ 40,000 പേരാണ് രാജ്യത്തെത്തിയതെന്നും അഭയാര്‍ഥികളെ കടത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മ്യാന്‍മര്‍, ബംഗാള്‍, ത്രിപുര എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

റോഹിംഗ്യകള്‍ക്ക് പാക്ക് സംഘടനകളുമായും ബന്ധമുണ്ടെന്ന ആരോപണവും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. റോഹിംഗ്യകളെ തിരിച്ചയക്കുന്നതു തടയണമെന്ന ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

റോഹിംഗ്യ അഭയാര്‍ഥികള്‍ക്കു ഭീകരരുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ്മുലത്തില്‍ പറയുന്നു.


Dont Miss ‘എന്റെ പിറന്നാള്‍ ഇങ്ങനെയാണ്’ ഇപ്പോള്‍ പിറന്നാള്‍ ആശംസ ചോദിച്ചുവാങ്ങുന്ന മോദി പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് പറഞ്ഞത്


രാജ്യത്ത് അഭയാര്‍ഥികളായി കഴിയുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നാണു കേന്ദ്രസര്‍ക്കാരിന്റെ വാദം.

റോഹിന്‍ഗ്യകളെ തിരിച്ചയയ്ക്കാനുള്ള നടപടി തടസ്സപ്പെടുത്തുന്നതു നീതിയല്ലെന്നും ഇന്ത്യക്കാരുടെ മൗലികാവകാശത്തെയാണ് അതു ബാധിക്കുന്നതെന്നുമാണ് കേന്ദ്രം പറുന്നത്.

ഇന്ത്യയില്‍ അഭയം തേടിയെത്തിയ റോഹിംഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടനയും ഇന്ത്യയിലെ വിവിധ സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല.

മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്. നരിമാന്‍, കപില്‍ സിബല്‍ എന്നിവരാണ് റോഹിംഗ്യകള്‍ക്കുവേണ്ടി ഹാജരായത്. ജമ്മുവിലെ 6,000 രോഹിംഗ്യകള്‍ക്കുവേണ്ടി കോലിന്‍ ഗോണ്‍സാല്‍വസ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. മനുഷ്യാവകാശ സംഘടനകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനും ഹര്‍ജി നല്‍കിയിട്ടുണ്ട്.

Advertisement