എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ പിറന്നാള്‍ ഇങ്ങനെയാണ്’ ഇപ്പോള്‍ പിറന്നാള്‍ ആശംസ ചോദിച്ചുവാങ്ങുന്ന മോദി പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് പറഞ്ഞത്
എഡിറ്റര്‍
Monday 18th September 2017 11:55am

ന്യൂദല്‍ഹി: പിറന്നാള്‍ ആഘോഷത്തിന്റെ കാര്യത്തില്‍വരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇരട്ടത്താപ്പാണെന്ന് സോഷ്യല്‍ മീഡിയ. പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട മോദിയുടെ പഴയ അഭിപ്രായ പ്രകടനവും ആശംസകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇപ്പോഴത്തെ ട്വീറ്റും ഷെയര്‍ ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ മോദിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്.

താനൊരിക്കലും പിറന്നാള്‍ ആഘോഷിച്ചിട്ടില്ലെന്നും, ഈ ദിവസം പരിപാടികളെല്ലാം ഒഴിവാക്കാനാണ് തനിക്കു താല്‍പര്യമെന്നുമാണ് 2013 ല്‍ മോദി ട്വീറ്റു ചെയ്തത്.

‘ഒരിക്കലും എന്റെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. ഞാന്‍ ഫോണുകള്‍ എടുക്കാത്ത, യോഗങ്ങളില്‍ പങ്കെടുക്കാത്ത ദിവസമാണ് ഇത്. ഞാന്‍ പരിപാടികളെല്ലാം ഒഴിവാക്കാന്‍ ശ്രമിക്കും: നരേന്ദ്രമോദി’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാല്‍ ഈ പിറന്നാളിന് പൊതുജനങ്ങളില്‍ നിന്നും ആശംസകള്‍ തേടുന്ന പ്രധാനമന്ത്രിയെയാണ് സോഷ്യല്‍ മീഡിയ കണ്ടത്. ‘നരേന്ദ്രമോദിക്ക് ഇവിടെ പിറന്നാള്‍ ആശംസിക്കാം’ എന്നായിരുന്നു കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റു ചെയ്തത്. ആശംസകള്‍ നേരാനായി ലിങ്കും ഷെയര്‍ ചെയ്തിരുന്നു.

Advertisement