എഡിറ്റര്‍
എഡിറ്റര്‍
ഗോസിപ്പുകള്‍ക്കൊടുവില്‍ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
എഡിറ്റര്‍
Monday 18th September 2017 1:24pm

 

മുംബൈ: ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായായിരുന്നു ചലച്ചിത്ര താരം റായി ലക്ഷ്മിയും മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും പ്രണയത്തിലാണെന്നത്. ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ധോണി വിവാഹം കഴിഞ്ഞ് അച്ഛനായെങ്കിലും ഗോസിപ്പ് കോളങ്ങള്‍ ഇരുവരുടെയും പിറകില്‍ തന്നെയാണ്.


Also Read: തമിഴ്‌നാട്ടില്‍ ദിനകര പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി


ധോണി ദേശീയ ടീം നായകസ്ഥാനം ഒഴിഞ്ഞ് ടീമിനൊപ്പം തുടരുമ്പോള്‍ റായി ലക്ഷ്മി ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ച് മുന്നേറുകയാണ്. ധോണിയുടെ ജീവിത കഥ പറഞ്ഞ എം.സ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി പുറത്തിറങ്ങിയ സമയത്തായിരുന്നു റായി ലക്ഷ്മിയെയും ധോണിയെയും ഗോസിപ്പുകാര്‍ കൂടുതല്‍ വേട്ടയാടിയത്.

2008 ല്‍ ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി റായി ലക്ഷ്മിയെത്തിയതും കഥകള്‍ക്ക് കാരണമായി. ഏറ്റവുമൊടുവില്‍ വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് റായി ലക്ഷ്മി.


Dont Miss: പശുവിനെ കുറിച്ച് മിണ്ടിപ്പോകരുത്; ബീഫ്, ദളിതന്‍, പാക്കിസ്ഥാന്‍, ഫാഷിസം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത്: നാദാപുരം കോളജ് മാഗസിന് വിലക്ക്


‘ഇതിന് ഒരു അവസാനം വേണ്ടിയിരിക്കുന്നു. കുറേയേറെ നാളുകളായി ഈ കഥകള്‍ തുടങ്ങിട്ട്. അദ്ദേഹം സന്തോഷപരമായി കുടുംബ ജീവിതം നയിക്കുകയാണ്, കുട്ടികളുമൊത്ത്. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ല’ താരം പറഞ്ഞു.

താനേറെ ബഹുമാനിക്കുന്ന താരമാണ് ധോണിയെന്നു പറഞ്ഞ താരം താനിപ്പോഴും അവിവാഹിതയാണെന്നും ഈ ജീവിതത്തില്‍ ഏറെ സന്തോഷവതിയാണെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement