'ലാലേട്ടനോടൊപ്പം നിര്‍ണായകമായ ഒരാളാണ്. വളരെ നല്ലൊരു മനുഷ്യനാണ്' എന്നാണ് എന്നോട് പറഞ്ഞത്: പ്രകാശ് വർമ
Entertainment
'ലാലേട്ടനോടൊപ്പം നിര്‍ണായകമായ ഒരാളാണ്. വളരെ നല്ലൊരു മനുഷ്യനാണ്' എന്നാണ് എന്നോട് പറഞ്ഞത്: പ്രകാശ് വർമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 9:36 am

തുടരും സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വർമ. ‘അഭിനയിക്കാന്‍ താത്പര്യമുണ്ടോ’ എന്ന ചോദ്യത്തോടെയാണ് തരുണ്‍ തന്നെ വിളിക്കുന്നതെന്നും ‘നമ്മള്‍ ചെയ്യാത്ത പലകാര്യങ്ങളും ചെയ്യുമ്പോഴാണല്ലോ പറ്റുമോ ഇല്ലയോ എന്നറിയുക, അതിനാല്‍ നമുക്ക് ശ്രമിച്ചുനോക്കാം’ എന്നായിരുന്നു താൻ മറുപടി പറഞ്ഞതെന്നും പ്രകാശ് വർമ പറയുന്നു.

കഥാപാത്രത്തെപ്പറ്റി ചോദിച്ചപ്പോള്‍ മോഹൻലാലിനൊപ്പം നിര്‍ണായകമായ ഒരാളാണെന്നും വളരെ നല്ലൊരു മനുഷ്യനാണെന്നുമാണ് തരുണും സുനിലും തന്നോട് പറഞ്ഞതെന്നും പ്രകാശ് വർമ പറഞ്ഞു.

തൻ്റെ ഓഫീസിൽ വെച്ചാണ് തരുൺ കഥ പറഞ്ഞതെന്നും ജീവിതത്തിൽ താൻ കേട്ട ഏറ്റവും മികച്ച നരേഷനായിരുന്നു അതെന്നും ഇത്ര ക്ലാരിറ്റിയുള്ള ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ അത് രസകരമായിരിക്കുമെന്നും എന്നാൽ പുതുമുഖമായ എന്നെ കാസ്റ്റ് ചെയ്തത് നാളെ ഒരു അബദ്ധമായി തോന്നരുതെന്ന് താൻ പറഞ്ഞെന്നും പ്രകാശ് വർമ പറയുന്നു.

താൻ അഭിനയിക്കുന്നത് ഫോണിൽ ഷൂട്ട് ചെയ്തെന്നും അത് മോഹൻലാലിന് അയച്ചുകൊടുത്തപ്പോൾ ‘നമുക്ക് പ്രകാശ് മതി’ എന്നുപറഞ്ഞുവെന്നും അപ്പോഴാണ് തനിക്ക് ആത്മവിശ്വാസമായതെന്നും പ്രകാശ് കൂട്ടിച്ചേർത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു പ്രകാശ് വർമ.

‘അഭിനയിക്കാന്‍ താത്പര്യമുണ്ടോ’ എന്ന ചോദ്യത്തോടെയാണ് തരുണ്‍ എന്നെ വിളിക്കുന്നത്. അതിന് ഞാന്‍ കൊടുത്ത മറുപടി ‘നമ്മള്‍ ചെയ്യാത്ത പലകാര്യങ്ങളും ചെയ്യുമ്പോഴാണല്ലോ പറ്റുമോ ഇല്ലയോ എന്നറിയുക, അതിനാല്‍ നമുക്ക് ശ്രമിച്ചുനോക്കാം’ എന്നായിരുന്നു. കഥാപാത്രത്തെപ്പറ്റി ചോദിച്ചപ്പോള്‍ തരുണും സുനിലും ആദ്യം എന്നോട് പറഞ്ഞത് ‘ഈ സിനിമയില്‍ ലാലേട്ടനോടൊപ്പം നിര്‍ണായകമായ ഒരാളാണ്. വളരെ നല്ലൊരു മനുഷ്യനാണ്’ എന്നാണ്(ചിരിക്കുന്നു).

പിന്നീട് ബംഗളുരുവിലെ എന്റെ ഓഫീസില്‍ വെച്ചാണ് തരുണും സുനിലും വന്ന് കഥ പറഞ്ഞത്. ഞാനും ഭാര്യ സ്നേഹയും ഒരുമിച്ചാണ് കഥ കേട്ടത്. ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും മികച്ച നരേഷനായിരുന്നു തരുൺ അന്ന് നടത്തിയത്. ഇത്ര ക്ലാരിറ്റിയുള്ള ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ അത് രസകരമായിരിക്കും എന്നെനിക്ക് തോന്നി.

എന്നാൽ എത്ര വലിയൊരു സിനിമയിൽ അഭിനയത്തിൽ പുതുമുഖമായ എന്നെ കാസ്റ്റ് ചെയ്തത് നാളെ ഒരു അബദ്ധമായി തോന്നരുതെന്നും അതിനാൽ ഇപ്പോൾ തന്നെ ഫോണിൽ എന്നെക്കൊണ്ട് അഭിനയിപ്പിച്ച രണ്ട് സീൻ ഷൂട്ട് ചെയ്യണമെന്നും ഞാൻ നിർദേശിച്ചു. അത് ലാലേട്ടന് അയച്ചുകൊടുത്തപ്പോൾ ‘നമുക്ക് പ്രകാശ് മതി’ എന്നുപറഞ്ഞപ്പോഴാണ് ആത്മവിശ്വാസമായത്,’ പ്രകാശ് വർമ പറയുന്നു.

Content Highlight: ‘He is a crucial person along with Lalettan. He is a very good man,’ was told says Prakash Varma