ന്യൂദല്‍ഹി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. രോഗത്തെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. സണ്‍ഡേ സംവാദ് പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ കൊവിഡിനെ നിയന്ത്രിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍ തന്നെ കേരളത്തിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ കേസുകളില്‍ 15 ശതമാനവും കേരളത്തില്‍ നിന്നാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. കൂടാതെ ടെസ്റ്റുകളുടെ കാര്യത്തിലും വന്‍ വീഴ്ചയുണ്ടായെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
നിലവില്‍ കേരളം, കര്‍ണ്ണാടക, ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതുതായി കൊവിഡ് കേസുകള്‍ ഉയരുന്നത്. ഈ സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘത്തെ അയച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്രം അറിയിച്ചു.
അതേസമയം രാജ്യത്ത് പടര്‍ന്നിരിക്കുന്ന കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ചിട്ടില്ലെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസ് സ്ഥിര സ്വഭാവം പുലര്‍ത്തുന്നതും പരിവര്‍ത്തനം വരാത്തതുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. വൈറസിനെ പറ്റി ഐ.സി.എം.ആറും ബയോ ടെക്നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നേരത്തെ കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചതായി അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ പഠനത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.
വൈറസിനുണ്ടാകുന്ന ഇത്തരം പരിവര്‍ത്തനം വാക്‌സിന്‍ ഗവേഷണത്തെ ബാധിക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുന്ന കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വാക്‌സിന്‍ ഗവേഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Harshvardhan Slams Kerala Covid Model
