ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകമായ അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഇതോടെ സീസണില്‍ നിന്ന് ചെന്നൈ പുറത്തായിരിക്കുകയാണ്.
Captain ke nishaane par sandeh nahi karte 🎯 pic.twitter.com/y9oPo9pNMs
— Gujarat Titans (@gujarat_titans) May 21, 2026
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാലുവിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഗുജറാത്തിനു വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവച്ചത് റാഷിദ് ഖാനും മുഹമ്മദ് സിറാജും കാഗീസോ റബാദയുമാണ്. മൂവരും മൂന്നുവിക്കറ്റുകളാണ് സ്വന്തമാക്കിയത്. അതേസമയം ചെന്നൈക്ക് വേണ്ടി 47 റണ്‍സ് നേടിയ ശിവം ദുബെയാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. മാറ്റ് ഷോര്‍ട്ട് 24 റണ്‍സും നേടി മറ്റാര്‍ക്കും ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലായിരുന്നു.
SaiSu against CSK? Always a masterpiece! 🎨 pic.twitter.com/BOeXA0MZNW
— Gujarat Titans (@gujarat_titans) May 21, 2026
അതേസമയം ഗുജറാത്തിനു വേണ്ടി മിന്നും പ്രകടനം നടത്തിയത് സായ് സുദര്‍ശനാണ്. 53 പന്തില്‍ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. നാല് സിക്‌സും 7 ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
സായിക്ക് പുറമേ ചെന്നൈ ബൗളര്‍മാരെ തകര്‍ത്ത് അടിച്ചത് ക്യാപ്റ്റന്‍ ഗില്ലയാണ്.
37 പന്തില്‍ നിന്നും മൂന്ന് സിക്‌സും 7 ഫോറും ഉള്‍പ്പെടെ 67 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. മടങ്ങുമ്പോള്‍ സുദര്‍ശനോടൊപ്പം 100 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗില്‍ സ്വന്തമാക്കിയത്.
ജോസ് ബട്‌ലര്‍ 27 പന്തില്‍ നിന്ന് നാല് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടി പുറത്താകാതെ നിര്‍ണായക പ്രകടനമാണ് നടത്തിയത്.
അതേസമയം ചെന്നൈക്ക് വേണ്ടി മുകേഷ് ചൗധരി, സ്‌പെന്‍സര്‍ ജോണ്‍സണ്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
Content Highlight: Gujarat Defeat Chennai Super Kings
