
കൊച്ചി: അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേര് വെളിപ്പടുത്തുമെന്ന് കേരള കോണ്‍ഗ്രസ് എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സസ്‌പെന്‍ഷനിലായ ടി.ഒ സൂരജ് പാവമാണെന്നും അദ്ദേഹത്തെക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മാന്യന്‍മാരും മഹാന്‍മാരുമായി നടിക്കുന്ന പലരുടെയും വിവരങ്ങള്‍ തനിക്കറിയാമെന്നും ആരോപണ വിധേയതിനായതിനാല്‍ പ്രഹരശേഷി കുറയുമെന്നതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ ടി.ഒ സൂരജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാര്‍ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഒരാള്‍ മാത്രം തെറ്റുകാരനെന്ന് പറയുന്നത് യുക്തിസഹമല്ലെന്നും തന്നെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമമാണെന്നും സൂരജ് പറഞ്ഞിരുന്നു.
