ബെംഗളൂരു: സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ ഭാഗമായി ‘ഫോം ഏഴ്’ ഉപയോഗിച്ച് അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ നടന്ന ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഈ ആവശ്യമുന്നയിച്ച് ബെംഗളൂരുവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് മുന്നില്‍ ശിവകുമാര്‍ പ്രതിഷേധിച്ചിരുന്നു. ഈ വിഷയത്തില്‍ താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തെഴുതിയതായും ശിവകുമാര്‍ അറിയിച്ചു.
വോട്ടര്‍മാരുടെ പേര് വെട്ടാനുള്ള ഗൂഢാലോചനയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടു. ഫോം ഏഴ് പ്രകാരമുള്ള എതിര്‍പ്പുകള്‍ വന്‍തോതില്‍ ഫയല്‍ ചെയ്തതില്‍ അടിയന്തരവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തെഴുതിയതായി അദ്ദേഹം എക്‌സില്‍ കുറിച്ചു.
അര്‍ഹരായ ഓരോ വോട്ടറുടെയും അവകാശം സംരക്ഷിക്കുന്നതും, എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ സ്വതന്ത്രവും നീതിയുക്തവും സുതാര്യവും നിയമവിധേയവുമാണെന്ന് ഉറപ്പാക്കുന്നതും
കര്‍ണാടക മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ മണ്ഡലങ്ങളിലെ ഫോം ഏഴ് അപേക്ഷകളെക്കുറിച്ചും ശിവകുമ ാറിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുഡിഗെരെയില്‍ 6,259, ബെലഗാവി നോര്‍ത്തില്‍ ഏകദേശം 3,000, ഭാല്‍ക്കിയില്‍ 2,285, ബാബലേശ്വറില്‍ 1,373, നരസിംഹ രാജില്‍ 1,200 എന്നിങ്ങനെ വലിയ തോതിലുള്ള അപേക്ഷകള്‍ ലഭിച്ചു. പ്രത്യേകിച്ച് സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍ ഇവയുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും ശിവകുമാര്‍ പറഞ്ഞു.
പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ളവരാണെന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ, വോട്ടറുടെ പേരും ഇ.പി.ഐ.സി നമ്പറും ‘ഫോം ഏഴ്’ അപേക്ഷകളില്‍ മുന്‍കൂട്ടി അച്ചടിച്ച നിലയില്‍ കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത് തെരഞ്ഞെടുപ്പ് വിവരങ്ങളുടെ ഉറവിടത്തെക്കുറിച്ചും അവയുടെ ദുരുപയോഗ സാധ്യതയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചിലര്‍ അസാധാരണമായി വലിയ തോതില്‍ പരാതികള്‍ സമര്‍പ്പിക്കുന്നു. പരാതിക്കാരും ബന്ധപ്പെട്ട വോട്ടര്‍മാരും തമ്മിലുള്ള ബന്ധം എന്താണെന്ന കാര്യത്തില്‍ ആശങ്കകളുണ്ട്. ബി.എല്‍.ഒമാര്‍ ഫോം ഏഴ് അപേക്ഷകള്‍ തിരിച്ചയച്ചിട്ടുണ്ട്. രാഷ്ട്രീയമായ ഏകോപനമോ സഹായമോ ഇതിന് ഉണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതായും ശിവകുമാറിന്റെ പരാതിയില്‍ പറയുന്നു.
ഈ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളും ലഭ്യമായ വീഡിയോ തെളിവുകളും പരിശോധിക്കണം. കാലതാമസമില്ലാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. ക്രമക്കേട് തെളിഞ്ഞാല്‍ ഉചിതമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ഹരായ ഒരു വോട്ടര്‍ക്കും വോട്ടര്‍ പട്ടികയില്‍ തുടരാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെത്തിയ ശിവകുമാര്‍ ഈ നിവേദനം സമര്‍പിച്ചു. തുടര്‍ന്ന് കെ.ജെ. ജോര്‍ജ്ജ്, കെ.എച്ച്. മുനിയപ്പ, രാമലിംഗ റെഡ്ഡി, സതീഷ് ജാര്‍ക്കിഹോളി, സമീര്‍ അഹമ്മദ് തുടങ്ങിയ സഹപ്രവര്‍ത്തകരോടൊപ്പം ഓഫീസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം, ഈ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.കെ. ഹരിപ്രസാദ് പറഞ്ഞു. വോട്ടര്‍മാരുടെ പേരും വിവരങ്ങളും ഉള്‍പ്പെടെ മുന്‍കൂട്ടി അച്ചടിച്ച ഫോം ഏഴ് ഫോമുകള്‍ എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Form 7 deletions: CM DK Shivakumar, ministers and MLAs stage sit-in-dharna outside CEO’s office
