നടി നമിത പ്രമോദിന്റെ വിവാഹത്തെക്കുറിച്ചുള്ള ആകാംക്ഷകൾക്ക് പിന്നാലെ രസകരമായ വെളിപ്പെടുത്തലുകളുമായി അനിയത്തി അഖിത. ചേച്ചിക്ക് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാനും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനുമൊക്കെ വലിയ ഇഷ്ടമാണെന്നും വിവാഹവുമായി ബന്ധപ്പെട്ട റീലുകൾ അയച്ചുതന്ന് തന്റെ കല്യാണം എങ്ങനെയായിരിക്കണമെന്ന് പറയാറുണ്ടെന്നും അഖിത പറയുന്നു.
അതേസമയം, വിവാഹത്തെക്കുറിച്ച് തനിക്ക് ഇപ്പോൾ അത്തരം ആഗ്രഹങ്ങളില്ലെന്നാണ് നമിതയുടെ നിലപാട്. ഒർജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരും സംസാരിച്ചത്.

നമിത പ്രമോദ്. Photo. Screen Grab/ Youtube
ചേച്ചിയെക്കുറിച്ച് ഗോസിപ്പുകളൊന്നും കേട്ടിട്ടില്ലെന്നും തങ്ങൾ രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരാണെന്നും അഖിത പറഞ്ഞു. ‘ഞങ്ങൾ കുറച്ച് കുല സ്ത്രീകളാണ്. പക്ഷേ ചേച്ചിക്ക് കുറച്ചുകൂടി ആന്റി വൈബാണ്. ഞങ്ങളുടെ ജനറേഷനേക്കാൾ പ്രായമുള്ളവരോടൊക്കെ സംസാരിക്കുന്നതുപോലെയുള്ളൊരു വൈബ്. കഥകളൊക്കെ പറഞ്ഞ് ഭയങ്കര കോമഡിയായിട്ടാണ് ചേച്ചി സംസാരിച്ചിരിക്കുന്നത്,’ അഖിത പറഞ്ഞു.
വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാനും കുട്ടികളുടെ കാര്യങ്ങൾ നോക്കാനുമൊക്കെ നമിതയ്ക്ക് വലിയ താത്പര്യമാണെന്നും അഖിത കൂട്ടിച്ചേർത്തു. ‘ചേച്ചി ഇടയ്ക്ക് എന്നോട് ചോദിക്കും, എന്നെ ആര് കല്യാണം കഴിക്കുമെന്നൊക്കെ. എന്റെ കല്യാണം എപ്പോഴാണെന്നും ചോദിക്കും. വെഡിങ് റീലുകളൊക്കെ എനിക്ക് അയച്ചുതരും. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്റെയും മറ്റും വീഡിയോകൾ അയച്ചിട്ട്, ‘ഇതുപോലെ വേണം പാറു എന്റെ കല്യാണം’ എന്നൊക്കെ പറയും. ചിലപ്പോൾ റീൽ അയച്ചുതന്നിട്ട് ഇപ്പോൾ തന്നെ കണ്ടുനോക്കണമെന്നും വിളിച്ചുപറയും,’ അഖിതയുടെ പറഞ്ഞു.
എന്നാൽ വിവാഹത്തെക്കുറിച്ച് തനിക്ക് ഇപ്പോൾ വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്ന് നമിത പറയുന്നത്. വിവാഹജീവിതത്തോടും കുടുംബത്തോടുമുള്ള കാഴ്ചപ്പാടിൽ താനും അനിയത്തിയും വ്യത്യസ്തരാണെന്നും താരം വ്യക്തമാക്കി.
‘അവൾക്ക് അതൊക്കെ ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കുക, കുടുംബമായി ജീവിക്കുക, കുട്ടികളുണ്ടാവുക, അവരുടെ കാര്യങ്ങളൊക്കെ നോക്കുക. ഇവൾ ഭയങ്കര ഉത്തരവാദിത്തമുള്ള ആളാണ്. പക്ഷേ എന്റെ മനസിൽ അങ്ങനെയുള്ള ആഗ്രഹങ്ങളൊന്നുമില്ല.

അഖിത,നമിത പ്രമോദ്. Photo. Screen Grab/ Youtube
ചെറുപ്പത്തിൽ അത്തരം ചിന്തകളുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. വിവാഹജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ചില കാര്യങ്ങളിൽ പേടിയുണ്ട്. പാചകം ചെയ്യണം, കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. അതിനൊക്കെ ഞാൻ മാനസികമായി തയ്യാറായിട്ടില്ല. പക്ഷേ ഇവൾ ഇപ്പോഴേ അതിന് തയ്യാറാണ്,’ നമിത പറഞ്ഞു.
ചെറുപ്പത്തിൽ പതിനെട്ട് വയസുള്ളപ്പോൾ 23-24 വയസിനുള്ളിൽ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹമെന്നും നമിത ഓർത്തെടുത്തു. എന്നാൽ പ്രായം കൂടിയതോടെ ആ ചിന്ത മാറി. ഇപ്പോൾ എപ്പോഴാണ് വിവാഹം കഴിക്കുകയെന്നുപോലും അറിയാത്ത അവസ്ഥയാണെന്നും താരം പറഞ്ഞു.
Content Highlight: Following the curiosity surrounding actress Namitha Pramod’s marriage, her younger sister Akhitha shares some interesting revelations
