ഓഷോ രണ്ടാമനെ മാത്രം പറയണ്ട കാര്യവില്ല, മെഗാസ്റ്റാര്‍ വല്ലോം പറഞ്ഞോ..? ദിലീപ്,നീമ്പോളി….? ഉവ്വ..കണ്ടിയിടും. മലയാളത്തിലെ ഒരു താരങ്ങളും ഒന്നും പറയത്തില്ല.


HARSHAN


ഓഷോ രണ്ടാമനെ മാത്രം പറയണ്ട കാര്യവില്ല, മെഗാസ്റ്റാര്‍ വല്ലോം പറഞ്ഞോ..?

ദിലീപ്,നീമ്പോളി….? ഉവ്വ ..കണ്ടിയിടും.
മലയാളത്തിലെ ഒരു താരങ്ങളും ഒന്നും പറയത്തില്ല.

സുഷമാ സ്വരാജിന്റെ മാനസപുത്രന്‍ ജനാര്‍ദ്ദനറെഡ്ഡി കര്‍ണാടത്തെ മാന്തിത്തിന്നോണ്ടിരുന്ന കാലത്ത്
“ഇവന്‍ കട്ടുതിന്നുന്നേന്ന്” ആദ്യം വിളിച്ചുപറഞ്ഞവരിലൊരാള്‍ പുനീത് രാജ്കുമാറാരുന്നു. തമിഴില്‍ പേരെടുത്തുപറയണ്ട കാര്യവില്ല, ഏതാണ്ടെല്ലാര്‍ക്കും എല്ലാ വിഷയത്തിലും നിലപാടൊണ്ട്. അത് പറയുവേം ചെയ്യും.
ഇവ്‌ടെ….ഏഹേ..

തടീല് മണ്ണുപറ്റുന്ന പണിയാണേ താരങ്ങള് കണ്ടംവഴി ഓടും….

ഇന്നലെ കൊടുങ്ങല്ലൂരില്‍ കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കാനെത്തിയവരടെ കൂട്ടത്തില്‍ വിരലിലെണ്ണാവുന്ന സിനിമാക്കാരൊണ്ടാരുന്നു, ആഷിക്ക് അബു, ഉണ്ണി ആര്‍, ബിജി ബാല്‍, ലാല്‍ ജോസ് തുടങ്ങിയ അണിയറക്കാര്‍ കഴിഞ്ഞാല്‍ തിരയിലെ താരമായെത്തിയത് റിമ മാത്രം.

പക്ഷേ ഒരു സൂപ്പര്‍ താരം കാസര്‍കോട്ട് ഇറങ്ങി. പേരിന് ചേരുന്ന രാജ്യം പാകിസ്ഥാനല്ല, അമേരിക്കയാണെന്നതുകൊണ്ട് അമേരിക്കാ ജംഗ്ഷനിലേയ്ക്ക് പോകാന്‍ ബസ് അന്വേഷിച്ചിറങ്ങിയ അലന്‍സിയര്‍.
അലന്‍ ചേട്ടാ നിങ്ങളാണ് താരം…
ബാക്കിയെല്ലാം ഈയം പൂശിയ തകരപ്പാട്ടകള്‍ മാത്രം.


Read more: അലന്‍സിയര്‍ ‘കലാകാരന്‍’ എന്ന വാക്കിനെ അര്‍ത്ഥപൂര്‍ണ്ണമാക്കി: ഡോ. ബിജു