ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഇന്നാണെങ്കില്‍ ഇതല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ല; വൈറലായി പുതിയ കാസ്റ്റ്
Malayalam Cinema
ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഇന്നാണെങ്കില്‍ ഇതല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ല; വൈറലായി പുതിയ കാസ്റ്റ്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 14th July 2026, 8:28 pm

മലയാള സിനിമയില്‍ ഇത് വരെ പുറത്തിറങ്ങിയ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്. ഹിറ്റ് സംവിധായകന്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍, സായികുമാര്‍, ബിജു മേനോന്‍, കാവ്യ മാധവന്‍, സുരേഷ് കൃഷ്ണ, കനിഹ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. ചിത്രത്തിലെ പല സീനുകളും ഇന്നും സിനിമാ പ്രേമികള്‍ക്കിടയില്‍ വൈറലാണ്.

എന്നാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ചിത്രം 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് പുറത്തിറങ്ങുന്നതെങ്കില്‍ ആരെല്ലാമാകും ചിത്രത്തിലെ പ്രധാനവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്ന പോസ്റ്റാണ് ഏവരിലും ചിരി ഉണര്‍ത്തുന്നത്.

Photo: Facebook.com

ഫീനിക്‌സ് എഫ്.എക്‌സ് എന്ന ഫേസ് ബുക്ക് ഐ.ഡിയില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രമായി യുവതാരം നസ്‌ലെനെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിലെ പുതുമുഖ അഭിനേതാക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമായതിനാലായിരിക്കണം കേന്ദ്രകഥാപാത്രമായി നസ്‌ലെനെ തെരഞ്ഞെടുത്തിരിക്കുന്നത്. ക്രിസ്റ്റിയുടെ വലംകൈയായ രണ്ട് കഥാപാത്രങ്ങളുടെ റോളിലേക്ക് സംഗീത് പ്രതാപിനെയും മോഹിനിയാട്ടത്തിലൂടെ ശ്രദ്ധേയനായ ബേബി ജീനിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

എന്നാല്‍ മറ്റ് കഥാപാത്രങ്ങളായുള്ള കാസ്റ്റാണ് കൗതുകമുണര്‍ത്തുന്നത്. ദിലീപായി മാത്യൂ തോമസ് എത്തുമ്പോള്‍, കാവ്യ മാധവനായി അനശ്വര രാജനാണ് പുതിയ വേര്‍ഷനില്‍ വേഷമിടുക. അതേസമയം പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നത് സുരേഷ് ഗോപി അവതരിപ്പിച്ച എസ്.പി ജോസഫ് വടക്കനാണ്. കഥാപാത്രമായി ഹാഷിറിനെയാണ് പോസ്റ്റിട്ടയാള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശരത് കുമാറിന്റെ കാമിയോ റോളിനാകട്ടെ നസ്‌ലെന്റെ എതിരാളിയായി പലരും കണക്കാക്കുന്ന സന്ദീപ് പ്രദീപും എത്തുന്നതോടെ വലിയ വിഭാഗം ഫാന്‍സും തൃപ്തരാകുന്നു.

Photo: Facebook.com

സുരേഷ് കൃഷ്ണയ്ക്ക് കണ്‍വിന്‍സിങ് സ്റ്റാറെന്ന് പേര് നേടിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വില്ലന്‍ കഥാപാത്രമായ ജോര്‍ജ് കുട്ടിയായി നിര്‍ദേശിച്ചിരിക്കുന്നത് ശ്യാം മോഹനെയാണന്നും കാണാം. മോഹന്‍ലാലിന്റെ നഷ്ടപ്രണയമായ റായി ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രമായി മമിത ബൈജുവിനെ കാസ്റ്റ് ചെയ്യുന്നതും രസകരമാണ്.

Content Highlight: Face book post goes viral which shows what if Christian brothers movie acted by  New gen stars of Malayalam

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.