മലയാളത്തിന് പുറത്ത് തമിഴിലും തെലുങ്കിലും ഹിന്ദിയിലും നായകനായിക്കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങി തെലുങ്കില്‍ സൂപ്പര്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ താരം ടോളിവുഡില്‍ വലിയ ഫാന്‍ബേസ് സൃഷ്ടിച്ചെടുത്തിരുന്നു. അന്യഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ദുല്‍ഖര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഈ മാസമാദ്യം റിലീസ് ചെയ്ത ഐ ആം ഗെയിം.

ഐ ആം ഗെയിം. Photo: District
ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസായിരുന്നു ചിത്രം നിര്‍മിച്ചത്. വമ്പന്‍ ഹൈപ്പിലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ ഐ ആം ഗെയ്മിന് തിരിച്ചടി നേരിടുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിനെ കുറിച്ചും ഒരു സോഷ്യല്‍ മീഡിയ യൂസര്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഞാന്‍ അത് വായിച്ചുനോക്കി. നിങ്ങളുടെ വിശകലനം തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അത് ഭൂരിഭാഗം ശരിയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും വിശ്വസിക്കുക. എന്നാല്‍, ഞങ്ങളുടെ ഭാഗത്തുനിന്ന് എല്ലാം ശരിയായി ചെയ്താലും, പുറത്തുനിന്നുള്ള ഘടകങ്ങളോ മറ്റ് സാഹചര്യങ്ങളോ കാരണം പ്രതീക്ഷിച്ചതിന് വിപരീതമായി നടക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഒരു സിനിമയുടെ അന്തിമഫലത്തെക്കുറിച്ച് വിശകലനം ചെയ്യുന്നത് എളുപ്പമാണ്. എന്നാല്‍ ഒരു സിനിമ നിര്‍മിക്കാന്‍ ഇരുന്നൂറോ മുന്നൂറോ ആളുകള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
I read through it. I’m not saying you were wrong in your analysis. You were mostly right. And trust me we are aware of all of it. But there are just times when from our end we can do everything right. But outside factors or other circumstances can turn those upside down. It’s easy to analyse an end product or result. But it takes 2-300 people to make a film. It’s never easy. Never simple. And never something you can apply formulae or academics to. No production house or actor in world cinema intends to make mistakes or a bad film. In life has everything gone the way you intended ? So imagine an entity that operates with an internal team and multiple external teams. I’ll always stand by my team and if you want to blame someone you can blame me.
— Dulquer Salmaan (@dulQuer) October 7, 2026
അതൊരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്തെങ്കിലും ഫോര്‍മുലയോ അക്കാദമിക് രീതികളോ ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്ന കാര്യവുമല്ല. ലോകസിനിമയില്‍ ഒരു നിര്‍മാണ കമ്പനിയോ നടനോ മനപൂര്‍വം തെറ്റുകള്‍ വരുത്താനോ മോശം സിനിമയുണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ കാര്യങ്ങളെല്ലാം നിങ്ങള്‍ ആഗ്രഹിച്ചതുപോലെയാണോ സംഭവിച്ചിട്ടുള്ളത്? അപ്പോള്‍, നമ്മുടെ ടീമും ഒപ്പം ഒട്ടനവധി പുറത്ത് നിന്നുള്ള ടീമുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. ഞാന്‍ എപ്പോഴും എന്റെ ടീമിനൊപ്പം നിലകൊള്ളും. ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്താം,’ ദുല്‍ഖര്‍ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
Content Highlight: Dulquer Salmaan replies to a social media user regarding I’m Game and Wayfarer productions
