ജോര്‍ജ്കുട്ടിയും കുടുംബവും ധ്യാനത്തിനായി 20-ന് ചൈനയിലേക്ക്; ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് റിലീസ് പ്രഖ്യാപിച്ചു
Malayalam Cinema
ജോര്‍ജ്കുട്ടിയും കുടുംബവും ധ്യാനത്തിനായി 20-ന് ചൈനയിലേക്ക്; ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് റിലീസ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th December 2019, 10:41 am

ജോര്‍ജ്കുട്ടിയും കുടുംബവും വീണ്ടും ധ്യാനത്തിനു പോവുകയാണ്. ഇത്തവണ പാറേപ്പള്ളിയിലല്ല, ഓഗസ്റ്റ് രണ്ടിനുമല്ല. മറിച്ച് ചൈനയില്‍ ഡിസംബര്‍ 20-നാണ്.

മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ ജീത്തു ജോസഫിന്റെ ‘ദൃശ്യം’ സിനിമയുടെ ചൈനീസ് റീമേക്ക് ഡിസംബര്‍ 20-ന് തിയേറ്ററുകളിലെത്തുമെന്ന് ഉറപ്പായി. ‘ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നെങ്കിലും റിലീസിങ് തീയതി തീരുമാനിച്ചതു വെള്ളിയാഴ്ചയാണ്.

രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ കൂടിയായി മാറുകയാണ് ദൃശ്യം ഇതിലൂടെ. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്കാണു ദൃശ്യം ഇതിനകം തന്നെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഇതിനു മുന്‍പ് റീമേക്ക് നടന്നത്. മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ഇത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹേങ് വാന്‍ എന്ന ചൈനീസ് സിനിമാ ബാനറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്. ദൃശ്യത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ജീത്തു ജോസഫും അടങ്ങുന്ന സംഘം ചൈനയിലെ ബെയ്ജിങ്ങിലെത്തിയാണു കരാറില്‍ ഒപ്പിട്ടത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ആന്റണി പെരുമ്പാവൂര്‍ മലയാളത്തില്‍ ഈ സിനിമ നിര്‍മിച്ചത്. മോഹന്‍ലാലിനും മീനയ്ക്കും പുറമേ അന്‍സിബ, എസ്തര്‍, ആശാ ശരത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ദൃശ്യത്തില്‍ അഭിനയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴില്‍ കമല്‍ഹാസനും ഹിന്ദിയില്‍ അജയ് ദേവ്ഗണുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.