കാസര്‍ഗോഡ്: കായിക-യുവജനക്ഷേമ മന്ത്രി ഒ.ജെ.ജനീഷിനെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദന്തഡോക്ടറായി താല്‍ക്കാലിക സര്‍വീസിലുള്ള ഡോക്ടര്‍ സിദ്ധാര്‍ഥ് രവീന്ദ്രനെയാണ് നീക്കം ചെയ്തത്. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയാണ് സിദ്ധാര്‍ഥ്.
ഡോക്ടറുടെ നടപടി പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവും കടുത്ത ഗുരുതരമായ അച്ചടക്കലംഘനവുമാണെന്ന് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്തന്‍ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്.
വ്യാഴാഴ്ച മന്ത്രിയുടെ വാഹനം തടഞ്ഞവരുടെ സംഘത്തില്‍ ഡോക്ടര്‍ സിദ്ധാര്‍ഥും ഉണ്ടന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.
എന്നാല്‍ ഡ്യൂട്ടി സമയം കഴിഞ്ഞാണ് പ്രതിഷേധിച്ചതെന്നും തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നും ഡോക്ടര്‍ സിദ്ധാര്‍ഥ് രവീന്ദ്രന്‍ പറഞ്ഞു.
ഡോക്ടറെ നീക്കം ചെയ്തതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദന്തഡോക്ടറില്ലാതായി.
Content Highlight: Dr. Sidharth Raveendran, a temporary dental surgeon at Kasaragod District Hospital, was dismissed followed his black flag protest against Minister O J Janeesh.
