വിജയ്ക്ക് വേണ്ടി സൂപ്പര്‍ ഹീറോ കഥയൊരുക്കി പാ രഞ്ജിത്; ആകാംക്ഷയോടെ ആരാധകര്‍
tamil cinema
വിജയ്ക്ക് വേണ്ടി സൂപ്പര്‍ ഹീറോ കഥയൊരുക്കി പാ രഞ്ജിത്; ആകാംക്ഷയോടെ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th December 2020, 6:36 pm

ചെന്നൈ: ദളപതി വിജയ് സിനിമയില്‍ എത്തിയതിന്റെ 28ാം വര്‍ഷമാണിന്ന്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. സിനിമയില്‍ എത്തി 28 വര്‍ഷം തികയുമ്പോള്‍ തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി വിജയ് മാറി.

മാസ്റ്ററിന് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രം ഏതായിരിക്കുമെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. നിരവധി സംവിധായകരുടെ പേരുകള്‍ അണിയറയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ഇപ്പോഴിതാ സംവിധായകന്‍ പാ രഞ്ജിത്തും വിജയ്ക്കായി ഒരു കഥയൊരുക്കിയതായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒരു സൂപ്പര്‍ ഹീറോ കഥാപാത്രത്തിനെയാണ് വിജയ്ക്കായി പാ രഞ്ജിത് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ കഥ വിജയ്‌യോട് പാ രഞ്ജിത് പറയുകയും താരത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ആര്യ നായകനാകുന്ന ‘സര്‍പ്പട്ട പരമ്പരൈ’ ആണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം.

1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്സിങ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവും പറയുന്നതായിരിക്കും ചിത്രമെന്നാണ് വിലയിരുത്തല്‍.

കെ9 സ്റ്റുഡിയോസാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. സിനിമയില്‍ ആര്യയുടെ കഥാപാത്രത്തിന്റെ പേര് കാബില എന്നാണ്. സിനിമയ്ക്കു വേണ്ടി ആര്യ ശാരീരികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.വര്‍ക്കൗട്ട് വീഡിയോസ് ആര്യ നേരത്തേ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

പാ രഞ്ജിത്തും ആര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സര്‍പ്പാട്ട പരമ്പരൈ. അതേസമയം വിജയ്‌യുടെ മാസ്റ്റര്‍ പൊങ്കലിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Pa Ranjith prepares superhero story for Thalapthy Vijay