ധ്യാന്‍ ശ്രീനിവാസന്‍ - അജു വര്‍ഗീസ് ചിത്രത്തില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റായി അമ്പിളി ഫെയിം തന്‍വി; 'ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്' ഒരുങ്ങുന്നു
Malayalam Cinema
ധ്യാന്‍ ശ്രീനിവാസന്‍ - അജു വര്‍ഗീസ് ചിത്രത്തില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റായി അമ്പിളി ഫെയിം തന്‍വി; 'ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്' ഒരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th December 2020, 5:56 pm

കൊച്ചി: അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തന്‍വി റാം മലയാളികളുടെ ഇഷ്ടതാരമായി മാറുന്നത്. സൗബിന്റെ നായികയായി എത്തിയ താരം കപ്പേളയിലും ശ്രദ്ധേയമായ ഒരു റോളില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ വ്യക്തിയായിട്ടാണ് തന്‍വി എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ എന്ന ചിത്രത്തിലാണ് തന്‍വി കരാട്ടെക്കാരിയാവുന്നത്.

ചിത്രത്തിനായി താനിപ്പോള്‍ കരാട്ടെ അഭ്യസിക്കുകയാണെന്ന് വ്യക്തിമാക്കിയിരിക്കുകയാണ് തന്‍വി. ടൈംസ് ഓഫ് ഇന്ത്യയോട് ആയിരുന്നു തന്‍വിയുടെ പ്രതികരണം.

ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയായിട്ടാണ് തന്‍വി ചിത്രത്തില്‍ എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, വി.എം വിനു എന്നിവരുടെ സംവിധാന സഹായിയും പരസ്യമേഖലയിലും പ്രവര്‍ത്തിച്ച മാക്‌സ് വെല്‍ ജോസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന കഥാപാത്രങ്ങളായാണ് ധ്യാനും അജുവും ചിത്രത്തില്‍ വേഷമിടുന്നത്. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതും എന്നാല്‍ ഇതിനിടെ നോട്ടു നിരോധനം, ഓഖി ദുരന്തം, പ്രളയം, കൊറോണ തുടങ്ങിയവ വരികയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ ഇതിവൃത്തമാകുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Tanvi ram plays a karate black belt in Dhyan sreenivasan aju movie khali purse of the billionaires