പേഴ്‌സണല്‍ കോസ്റ്റ്യൂം ഡിസൈനറുടെ കല്ല്യാണത്തിന് വീഡിയോ കോളില്‍ ആശംസയുമായി മമ്മൂട്ടിയും സുല്‍ഫത്തും; വീഡിയോ
Viral Video
പേഴ്‌സണല്‍ കോസ്റ്റ്യൂം ഡിസൈനറുടെ കല്ല്യാണത്തിന് വീഡിയോ കോളില്‍ ആശംസയുമായി മമ്മൂട്ടിയും സുല്‍ഫത്തും; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th December 2020, 2:32 pm

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീഡിയോ കോള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് ആശംസകളുമായിട്ടാണ് വീഡിയോ കോളിലൂടെ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും എത്തിയത്.

പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്തിന്റെ വിവാഹം ബുധനാഴ്ചയായിരുന്നു. എന്നാല്‍ കൊവിഡ് ഭീഷണി ഉയര്‍ന്നതിനാല്‍ വിവാഹത്തിന് നേരിട്ട് എത്താന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നില്ല.

തുടര്‍ന്നായിരുന്നു വീഡിയോ കോളിലൂടെ താരം ആശംസ നേര്‍ന്നത്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വച്ച്  കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു അഭിജിത്തിന്റെ വിവാഹം. സ്വാതിയാണ് അഭിജിത്തിന്റെ വധു.

മമ്മൂട്ടിയും സുല്‍ഫത്തുമാണ് വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയതെന്നാണ് അഭിജിത്ത് പറഞ്ഞത്. കൊവിഡ് കാലമാണെങ്കിലും ഒരു കുറവും വരാതെ സാര്‍ എല്ലാം ചെയ്തു. വിവാഹത്തിന് വരാന്‍ പരമാവധി ശ്രമിക്കാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ദൂരം ഒരു പ്രശ്‌നമായിരുന്നു. മാത്രമല്ല ലോക്ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ സാര്‍ വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ പുറത്തേക്കു പോയിട്ടുമുള്ളൂവെന്നും അഭിജിത്ത് പറഞ്ഞു.

ആറു വര്‍ഷമായി മമ്മൂട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫാണ് അഭിജിത്ത്. വണ്‍ ആണ് മമ്മൂട്ടിയുടെതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mammootty and Sulfath congratulate personal costume designer on his wedding, video call,