ന്യൂദൽഹി: ഭക്ഷണം ആവശ്യപ്പെട്ട് കരഞ്ഞ മകനെ മദ്യലഹരിയിലായിരുന്ന പിതാവ് ആഗ്ര കനാലിലേക്കെറിഞ്ഞു.  റിക്ഷാ തൊഴിലാളിയായ സഞ്ജയ്  ആൽവിയാണ്‌ മകനെ കനാലിലേക്കെറിഞ്ഞത്. ഒരു ദിവസം നീണ്ട് നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയുടെ മൃതശരീരം പൊലീസിന​‍് ലഭിച്ചു.

മോമോസ് എന്ന നോർത്ത് ഇന്ത്യൻ ഭക്ഷണത്തിനായ് വാശിപിടിച്ച കുട്ടിയെ പിതാവ് കനാലിലേക്കെറിയുകായിരുന്നുവെന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവം കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നിർദേശത്തെ തുടർന്ന് എത്തിയ മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി. എന്നാൽ രാത്രി ഏറെ വൈകിയും കുട്ടിയെ രക്ഷിച്ചെടുക്കാൻ സാധിച്ചില്ല. ഞായറാഴ്ച ഉച്ചയോടെയാണ്‌ കുട്ടിയുടെ മൃതശരീരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചത്.

സഞ്ജയ് ആൽവിയെ പ്രദേശവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രെജിസ്റ്റർ ചെയ്തതായി ഡി.സി.പി ചിന്മയ് ബിസ് വാൾ അറിയിച്ചു.  കനാലിലേക്കിറിഞ്ഞ അയാൻ എന്ന മകൻ ഉൾപ്പെടെ മൂന്ന് മക്കളാണ്‌ സഞ്ജയ്ക്കുള്ളത്. ഭാര്യ ഇയാളിൽ നിന്ന് അകന്ന് താമസിക്കുകയാണ്‌.