എഡിറ്റര്‍
എഡിറ്റര്‍
ദാവൂദ് ഇബ്രാഹീമിനെ ആരാധിക്കുന്ന ബോളിവുഡ്
എഡിറ്റര്‍
Monday 24th June 2013 12:04pm

Dawood-Ibrahim

ദാവൂദ് ഇബ്രാഹീം, അദൃശ്യനായി ഇരുന്ന് മുംബൈയെ വിറപ്പിക്കുന്ന ഭീകരന്‍. പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ സിനിമാ കായിക മേഖലകളിലെ ഉന്നതങ്ങളില്‍  നിന്ന് ദാവൂദിന്റെ പേര് ഇടയ്ക്കിടെ കേള്‍ക്കാം.

ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട കഥകള്‍ ബോളിവുഡിനും എന്നും പ്രിയ്യപ്പെട്ടതായിരുന്നു.

Ads By Google

ദാവൂദ് ഇബ്രാഹിമിന്റെ ട്രേഡ് മാര്‍ക്കായ മീശയും കൂളിങ് ഗ്ലാസും വെച്ച നായകന്‍മാര്‍ ബോളിവുഡിന് എന്നും പ്രിയ്യപ്പെട്ടതായിരുന്നു.

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടായിരുന്നു ദാവൂദ് ഇബ്രാഹീം എന്ന അധോലോക നായകന്റെ പേര് അവസാനമായി കേട്ടത്. ദാവൂദിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ചിത്രങ്ങളാണ് ബോളിവുഡില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.

ഷൂട്ട് ഔട്ട് അറ്റ് വഡാല, റിഷി കപൂറിന്റെ ഡി ഡേ, അക്ഷയ് കുമാര്‍ നായകനാകുന്ന വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ എന്നിവയാണ് ദാവൂദില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുളള ചിത്രങ്ങള്‍.

ദാവൂദിന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ചിത്രങ്ങളിലെ നായകന്മാരുടെ വേഷവിധാനം ദാവൂദിനെ ഓര്‍മിപ്പിക്കുന്നതാണ്.

Advertisement