സുരേന്ദ്രാ.. പുറത്തിറങ്ങി വാ..
Opinion
സുരേന്ദ്രാ.. പുറത്തിറങ്ങി വാ..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2017, 7:33 pm

കോഴിക്കോട്:   പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നവവത്സര പ്രസംഗത്തിന് ശേഷം സൈബര്‍ ലോകത്ത് നിന്ന് അപ്രത്യക്ഷമായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ വിമര്‍ശിച്ച് ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മോദിയുടെ പ്രസംഗത്തിന് ശേഷം ജനുവരി 1 മുതല്‍ പെട്രോളിന്റെ വില അമ്പത് രൂപയിലെത്തും നോക്കിക്കോ എന്ന കെ. സുരേന്ദ്രന്റെ വീരവാദത്തെ കളിയാക്കിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

സുരേന്ദ്രന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ലെന്നും സുരേന്ദ്രനൊന്ന് പുറത്തിറങ്ങി വരണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബഷീര്‍ വള്ളിക്കുന്നു പരിഹസിക്കുന്നു.

basheer-vallikunnu

ബഷീര്‍ വള്ളിക്കുന്ന്

ഫേസ്ബുക്ക് പോസ്റ്റ്

“എന്തിനാണ് നിങ്ങളിങ്ങനെ ഒച്ച വെക്കുന്നത്. മോദിജി പറഞ്ഞ അമ്പത് ദിവസം കാത്തിരിക്കാനുള്ള ക്ഷമ കാണിക്കൂ.. വലിയ മാറ്റങ്ങള്‍ ഈ രാജ്യത്ത് ഉണ്ടാകും. അതൊക്കെ അമ്പത് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് തന്നെ കാണാന്‍ പറ്റും. ജനുവരി ഒന്നിന് പെട്രോളിന്റെ വില അമ്പത് രൂപയിലെത്തും. നോക്കിക്കോ.. അപ്പോഴും നിങ്ങള്‍ ഇവിടെയൊക്കെ തന്നെ കാണണം”

ഏതാണ്ട് ഇങ്ങനെയൊരു വാചകം കെ. സുരേന്ദ്രന്‍ ഒരു ടി.വി ചര്‍ച്ചയില്‍ പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്. (ഓര്‍മയില്‍ നിന്ന് എഴുതുന്നതാണ്. ചെറിയ മാറ്റങ്ങളുണ്ടാകാം)

സുരേന്ദ്രാ.. നിന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ല. ഇവിടെയൊക്കെത്തന്നെയുണ്ട്.. നീയൊന്ന് പുറത്തിറങ്ങി വാ…

തുഗ്ലക്കിന്റെ കവല പ്രസംഗത്തിന് ശേഷം സുരേന്ദ്രനെ മാത്രമല്ല, ഒരൊറ്റ സംഘിയേയും പുറത്ത് കാണാനില്ല..

പുറത്തിറങ്ങി വാ മക്കളേ… നിങ്ങളെ ആരും പച്ചയ്ക്ക് കത്തിക്കില്ല.


Read more

മലയാളത്തില്‍ ലിബര്‍ട്ടി എന്ന വാക്കിന്റെ അര്‍ത്ഥം ഫാസിസം, അല്ലേ ബഷീറേ; ലിബര്‍ട്ടി ബഷീറിനെതിരെ എന്‍.എസ് മാധവന്‍