മലയാളത്തില്‍ ലിബര്‍ട്ടി എന്ന വാക്കിന്റെ അര്‍ത്ഥം ഫാസിസം, അല്ലേ ബഷീറേ; ലിബര്‍ട്ടി ബഷീറിനെതിരെ എന്‍. എസ് മാധവന്‍
Daily News
മലയാളത്തില്‍ ലിബര്‍ട്ടി എന്ന വാക്കിന്റെ അര്‍ത്ഥം ഫാസിസം, അല്ലേ ബഷീറേ; ലിബര്‍ട്ടി ബഷീറിനെതിരെ എന്‍. എസ് മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2017, 6:13 pm

ns-madhavan

“മലയാള വാരികകള്‍ ഹിന്ദി, തമിഴ് കഥകള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് പറഞ്ഞാല്‍ ? തീയറ്റര്‍ ഉടമകളുടെ ഫാസിസം നിയമം ഉപയോഗിച്ച് തകര്‍ക്കുക”യെന്നും എന്‍. എസ്. മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊച്ചി: മലയാള സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സമരം തുടരുന്നതിനിടെ ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെതിരെ പ്രശസ്ത എഴുത്തുകാരന്‍ എന്‍. എസ് മാധവന്‍ രംഗത്ത്.  മലയാളത്തില്‍ ലിബര്‍ട്ടി എന്ന വാക്കിന്റെ അര്‍ത്ഥം ഫാസിസം അല്ലേ ബഷീറേ എന്നായിരുന്നു ട്വിറ്ററിലൂടെ എന്‍.എസ് മാധവന്‍ ചോദിച്ചത്. സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ഇന്നസെന്റിനെ വിമര്‍ശിച്ച് കൊണ്ടു ലിബര്‍ട്ടി ബഷീര്‍ ഇന്നലെ പ്രസ്താനവന ഇറക്കിയിരുന്നു ഇതിനു പിന്നാലെയാണ് എന്‍. എസ്. മാധവനും ബഷീറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Dont miss മകനെയും ഒരു ഫുട്‌ബോളറായി വളര്‍ത്താനാണ് ആഗ്രഹം പക്ഷേ ഒരിക്കലും ഗോള്‍കീപ്പറാക്കില്ല; റൊണാള്‍ഡോ

“മലയാള വാരികകള്‍ ഹിന്ദി, തമിഴ് കഥകള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് പറഞ്ഞാല്‍ ? തീയറ്റര്‍ ഉടമകളുടെ ഫാസിസം നിയമം ഉപയോഗിച്ച് തകര്‍ക്കുക”യെന്നും എന്‍. എസ്. മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അന്യഭാഷ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുമെന്ന തീയറ്റര്‍ ഉടമകളുടെ വാദം തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ ആയിരുന്നുവെങ്കില്‍ വിവരമറിയുമായിരുന്നുവെന്നും സംസ്‌കാരമുള്ളത് കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും പറഞ്ഞ ഇന്നസെന്റിനോട് ഭയപ്പെടുത്താന്‍ നോക്കേണ്ടന്നും കാലോചിതമായ മാറ്റം മാത്രമാണ് തങ്ങളാവശ്യപ്പെടുന്നതെന്നും പറഞ്ഞ് ബഷീര്‍ ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു.