കുമ്മനത്തെ വേദിയിലിരുത്തി സമാധാനത്തിന്റെ പ്രാധാന്യം ഉപദേശിച്ച് ബിനോയ് വിശ്വം: പ്രസംഗത്തിനിടെ കുമ്മനം ഇറങ്ങിപ്പോയി
Daily News
കുമ്മനത്തെ വേദിയിലിരുത്തി സമാധാനത്തിന്റെ പ്രാധാന്യം ഉപദേശിച്ച് ബിനോയ് വിശ്വം: പ്രസംഗത്തിനിടെ കുമ്മനം ഇറങ്ങിപ്പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2017, 2:37 pm

kummanam


സംഘര്‍ഷപൂര്‍ണമായ രാഷ്ട്രീയം വിട്ട് ചര്‍ച്ചയിലൂടെ സമാധാനത്തില്‍ എത്തിച്ചേരാനാണ് കുമ്മനത്തോട് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്.


വര്‍ക്കല: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വേദിയിലിരുത്തി സമാധാനത്തിന്റെ പ്രാധാന്യം ഉപദേശിച്ച് സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം. സംഘര്‍ഷപൂര്‍ണമായ രാഷ്ട്രീയം വിട്ട് ചര്‍ച്ചയിലൂടെ സമാധാനത്തില്‍ എത്തിച്ചേരാനാണ് കുമ്മനത്തോട് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്.

എന്നാല്‍ പ്രസംഗം പൂര്‍ത്തിയാകും മുമ്പ് കുമ്മനം വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. വര്‍ക്കല ശിവഗിരിയില്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി “സംഘര്‍ഷമില്ലാത്ത സംഘടന പ്രവര്‍ത്തനം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സമ്മേളന വേദിയിലായിരുന്നു സംഭവം.


Also Read:അധികാരത്തിലെത്തിയശേഷം മോദി നടത്തിയ 10 യൂടേണുകള്‍: എല്ലാ മോദി ആരാധകരും വായിച്ചിരിക്കാന്‍


അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുറന്ന ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന് വേദിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരസ്പരമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമം തുടങ്ങണം. ഇതിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കുമ്മനം രാജശേഖരന്‍ തന്റെ പ്രസംഗത്തില്‍ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഇതോടെ കുമ്മനത്തിനുശേഷം പ്രഭാഷണം തുടങ്ങിയ ബിനോയ് വിശ്വം തന്റെ പ്രസംഗത്തില്‍ സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു.


Don”t Miss:‘നോട്ടുനിരോധിച്ചപ്പോള്‍ ജോലിയുമില്ല, കയ്യില്‍ പണവുമില്ല; അമ്പലത്തിലെ ഭിക്ഷ കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്’ ഗുജറാത്തിലെ കൂലിപ്പണിക്കാര്‍ പറയുന്നു


സംഘടനകൊണ്ട് ശക്തരാകൂ എന്ന് ഗുരു പറഞ്ഞു. ഇന്ന് നടക്കുന്ന കൊലപാതക രാഷ്ട്രീയവും സംഘര്‍ഷ രാഷ്ട്രീയവും അവസാനിപ്പിക്കണം. ചര്‍ച്ചയിലൂടെ കൊലപാതക രാഷ്ട്രീയം മതിയാക്കണം. അല്ലാത്തപക്ഷം ജനങ്ങള്‍ പരാജയപ്പെടുമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ സമാധാന ചര്‍ച്ചകള്‍ക്ക് ബി.ജെ.പി തയാറാകണം. അതിനുവേണ്ടി ഒരു  മധ്യസ്ഥതയില്‍ ഏര്‍പ്പെടാന്‍ സി.പി.ഐ തയ്യാറാണെന്നും ബിനോയ് വിശ്വം അറിയിച്ചു.

ഫോട്ടോ കടപ്പാട്: ജനയുഗം


Must Read:കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!