കൊല്‍ക്കത്ത: ബംഗാളില്‍ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് സി.പി.ഐ.എം. പലവിധ പരിഷ്‌ക്കാരങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സി.പി.ഐ.എം നടത്തിയത്. എന്നാല്‍ അതൊന്നും പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയിച്ചു എന്ന് പറയാവുന്ന അവസ്ഥയല്ല. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം നേടുക എന്നതാണ് സംസ്ഥാനത്തെ സി.പി.ഐ.എമ്മിന്റെ പ്രധാന ആലോചന.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവത്വത്തിന് കൂടുതല്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കാനാണ് സി.പി.ഐ.എമ്മിന്റെ പുതിയ തീരുമാനം. ഭരണകക്ഷിയായ തൃണമൂലിനോടും പ്രതിപക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ കടന്നുവന്ന ബി.ജെ.പിയോടും എതിരിട്ട് കൂടുതല്‍ വോട്ട് ശതമാനം നേടണമെങ്കില്‍ യുവത്വമുള്ള സ്ഥാനാര്‍ത്ഥികള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.



