CPIM Leader P Jayarajan's Facebook Post Against RSS Chief Mohan Bhagavat
കണ്ണൂര്‍: ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ‘ഏകത്വ’ത്തെക്കുറിച്ച് സംസാരിച്ചതും അത് മാധ്യമങ്ങള്‍ ആഘോഷിച്ചതും കപട പ്രചാരണമാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ഏകപക്ഷീയമായ ഈ കപട പ്രചാരണത്തെ പ്രതിരോധിക്കലും തുറന്നു കാട്ടുന്നതും ഇന്ത്യന്‍ ജനതയുടെ അതിജീവനത്തിന്റെ മാര്‍ഗമാണെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
‘ആര്‍.എസ്.എസ് ലോകത്ത് ആകെ നടന്ന് ”ഏകത്വ”ത്തെക്കുറിച്ച് ക്ലാസ് എടുക്കുകയാണ്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ”ഏകത്വ”ത്തെക്കുറിച്ച് വാചാലനാകുന്നു. അത് മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. ഏകപക്ഷീയമായ ഈ കപട പ്രചാരണത്തെ പ്രതിരോധിക്കുക, തുറന്നുകാട്ടുക എന്നത് ഈ കാലത്തിന്റെ രാഷ്ട്രീയ ആവശ്യം മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ അതിജീവനത്തിന്റെ മാര്‍ഗം കൂടിയാണ്,’ പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നാടിനെയും ജനങ്ങളെയും സ്‌നേഹിക്കുകയും സ്വന്തം രാഷ്ട്രീയ ദൗത്യം തിരിച്ചറിയുകയും ചെയ്യുന്ന ഓരോരുത്തരും ഈ പ്രതിരോധ നിരയില്‍ പങ്കാളികളാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിനെയും അത് മുന്നോട്ടുവയ്ക്കുന്ന സനാതന ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിര്‍ക്കേണ്ടത് വ്യക്തിവിരോധത്തിന്റെ പേരിലല്ല. അത് ഉയര്‍ത്തിപ്പിടിക്കുന്ന അസമത്വത്തിന്റെയും ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ആശയപരമായി നേരിടാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതനിരപേക്ഷ ഇന്ത്യ എന്നത് വ്യത്യസ്ത മതങ്ങളിലും ജാതികളിലും ഭാഷകളിലും സംസ്‌കാരങ്ങളിലും ജീവിക്കുന്ന മനുഷ്യര്‍ക്ക് തുല്യ അവകാശത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ ഉറപ്പാണ്. അതുകൊണ്ടുതന്നെ ഈ പോരാട്ടം തിരഞ്ഞെടുപ്പ് ഘട്ടത്തിലോമറ്റേതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളിലോ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. നാട്ടിന്‍പുറത്തെ വായനശാലകളിലും വീടുകളുടെ മുറ്റങ്ങളിലും സൗഹൃദ കൂട്ടായ്മകളിലും കുടുംബ സദസ്സുകളിലും നിരന്തരമായ രാഷ്ട്രീയ-സാമൂഹിക സംവാദമായി അത് വളരണമെന്നും പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം തന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന പുസ്തത്തെക്കുറിച്ച് പിണറായിയില്‍ നടന്ന ചര്‍ച്ചയെക്കുറിച്ചും പി. ജയരാജന്‍ ഫേസ്്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പുസ്തകചര്‍ച്ചയില്‍ അയല്‍പക്കത്തെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് സനാതന ഹിന്ദുത്വത്തിന്റെ ആശയങ്ങളെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളെയും തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകത്തെക്കുറിച്ച് അറുപതിലധികം ഇടങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ പിണറായി പാറപ്രത്തെ ഈ ചര്‍ച്ച പ്രത്യേകമായ അനുഭവമായി. കാരണം, ഒരു പുസ്തകം വായനശാലയുടെ അലമാരയില്‍ മാത്രം കിടക്കാതെ വീടുകളുടെ മുറ്റത്തേക്ക് ഇറങ്ങുകയും, സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളുമായി ചേര്‍ന്ന് രാഷ്ട്രീയ ബോധമായി മാറുകയും ചെയ്യുന്നതാണ് ഇവിടെ കണ്ടത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യമായി പ്രവര്‍ത്തനം ആരംഭിച്ച ചരിത്ര പ്രാധാന്യമുള്ള മണ്ണിലായിരുന്നു ഈ ചര്‍ച്ച എന്നതും അത്രയേറെ പ്രധാനമാണ്,’ പി. ജയരാജന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആര്‍എസ്എസ് ലോകത്ത് ആകെ നടന്ന് ‘ഏകത്വ’ത്തെക്കുറിച്ച്ക്ലാസ് എടുക്കുകയാണ്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ‘ഏകത്വ’ത്തെക്കുറിച്ച് വാചാലനാകുന്നു. അത് മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. ഏകപക്ഷീയമായഈ കപട പ്രചാരണത്തെ പ്രതിരോധിക്കുക; തുറന്നുകാട്ടുക എന്നത് ഈ കാലത്തിന്റെ രാഷ്ട്രീയ ആവശ്യം മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ അതിജീവനത്തിന്റെ മാര്‍ഗം കൂടിയാണ്.
നാടിനെയും ജനങ്ങളെയും സ്‌നേഹിക്കുകയും സ്വന്തം രാഷ്ട്രീയ ദൗത്യം തിരിച്ചറിയുകയും ചെയ്യുന്ന ഓരോരുത്തരും ഈ പ്രതിരോധ നിരയില്‍ പങ്കാളികളാകേണ്ടതുണ്ട്. ആഗസ്റ്റ് 29-ന് പിണറായി പാറപ്രത്ത് നടന്ന ഏകത്വത്തെ കുറിച്ചുള്ള ചര്‍ച്ച അത്തരത്തില്‍ സജീവമായ ഒന്നായിരുന്നു.
സി. മാധവന്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന വീട്ടുമുറ്റത്തെ പുസ്തകചര്‍ച്ചയില്‍ അയല്‍പക്കത്തെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് സനാതന ഹിന്ദുത്വത്തിന്റെ ആശയങ്ങളെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളെയും തുറന്നുകാട്ടി. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്നതും ഭൂരിപക്ഷത്തിന്റെ പേരില്‍ അധികാരം കേന്ദ്രീകരിക്കുന്നതും, ചരിത്രത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയ ആയുധങ്ങളാക്കുന്നതുമായ ആശയങ്ങള്‍ക്കെതിരായ ജനാധിപത്യ സംവാദമായിരുന്നു അത്.
സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകത്തെക്കുറിച്ച് അറുപതിലധികം ഇടങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ പിണറായി പാറപ്രത്തെ ഈ ചര്‍ച്ച പ്രത്യേകമായ അനുഭവമായി. കാരണം, ഒരു പുസ്തകം വായനശാലയുടെ അലമാരയില്‍ മാത്രം കിടക്കാതെ വീടുകളുടെ മുറ്റത്തേക്ക് ഇറങ്ങുകയും, സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളുമായി ചേര്‍ന്ന് രാഷ്ട്രീയ ബോധമായി മാറുകയും ചെയ്യുന്നതാണ് ഇവിടെ കണ്ടത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യമായി പ്രവര്‍ത്തനം ആരംഭിച്ച ചരിത്ര പ്രാധാന്യമുള്ള മണ്ണിലായിരുന്നു ഈ ചര്‍ച്ച എന്നതും അത്രയേറെ പ്രധാനമാണ്.
ആര്‍എസ്എസിനെയും അത് മുന്നോട്ടുവയ്ക്കുന്ന സനാതന ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിര്‍ക്കേണ്ടത് വ്യക്തിവിരോധത്തിന്റെ പേരിലല്ല. അത് ഉയര്‍ത്തിപ്പിടിക്കുന്ന അസമത്വത്തിന്റെയും ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ആശയപരമായി നേരിടാനാണ്. മതനിരപേക്ഷ ഇന്ത്യ എന്നത് വ്യത്യസ്ത മതങ്ങളിലും ജാതികളിലും ഭാഷകളിലും സംസ്‌കാരങ്ങളിലും ജീവിക്കുന്ന മനുഷ്യര്‍ക്ക് തുല്യ അവകാശത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ ഉറപ്പാണ്.
അതുകൊണ്ടുതന്നെ ഈ പോരാട്ടം തിരഞ്ഞെടുപ്പ് ഘട്ടത്തിലോമറ്റേതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളിലോ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. നാട്ടിന്‍പുറത്തെ വായനശാലകളിലും വീടുകളുടെ മുറ്റങ്ങളിലും സൗഹൃദ കൂട്ടായ്മകളിലും കുടുംബ സദസ്സുകളിലും നിരന്തരമായ രാഷ്ട്രീയ-സാമൂഹിക സംവാദമായി അത് വളരണം.
പുസ്തകങ്ങള്‍ വായിക്കപ്പെടട്ടെ.
ചര്‍ച്ചകള്‍ വളരട്ടെ.
ജനാധിപത്യ ബോധം ശക്തിപ്പെടട്ടെ.
ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഒറ്റപ്പെടട്ടെ.
മതനിരപേക്ഷ ഇന്ത്യയുടെ ആശയം കൂടുതല്‍ ശക്തമായി ജനങ്ങളിലേക്ക് പടരട്ടെ.
ഇതാണ് പുതിയ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ നമുക്ക് തീര്‍ക്കാനുള്ള ജനകീയ പ്രതിരോധം.
Content Highlight: CPIM Leader P Jayarajan’s Facebook Post Against RSS Chief Mohan Bhagavat
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.