തുടര്‍ഭരണമോ? ഭരണമാറ്റമോ; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം
Kerala
തുടര്‍ഭരണമോ? ഭരണമാറ്റമോ; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം
നിഷാന. വി.വി
Monday, 4th May 2026, 7:03 am

തിരുവനന്തപുരം: കേരളത്തില്‍ ആര് വാഴും ആര് വീഴുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം.

സംസ്ഥാനത്ത് വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ആദ്യം തപാല്‍ വോട്ടുകളായിരിക്കും എണ്ണി തുടങ്ങുക. ശേഷമായിരിക്കും ഇ.വി.എം വോട്ടുകള്‍ എണ്ണുന്നത്. സംസ്ഥാനത്തെ 43 സ്ഥലങ്ങളിലായി 143 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഏകദേശം 10 മണിയോടെ ട്രെഡറിയാം എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം ഇടതിനും വലതിനും ഒരു പോലെ നിര്‍ണായകമാണ്.
മൂന്നാം ടേമിലും പരാജയമാണ് ഫലമെങ്കില്‍ യു.ഡി.എഫ് നേരിടാന്‍ പോവുന്നത് വലിയ തകര്‍ച്ച തന്നെയായിരിക്കും.

കേരളം വിധിക്കുന്നത് തുടര്‍ഭരണം എന്നത് തന്നെയാണെങ്കില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് അത് വലിയൊരു ആശ്വാസമായിരിക്കും. വിധി മറിച്ചാണെങ്കില്‍ ഇന്ത്യയില്‍ 70 കള്‍ക്ക് ശേഷം ഇടത് സര്‍ക്കാര്‍ ഇല്ലാത്ത ഭരണകാലമായിരിക്കും ഉണ്ടാവുക.

കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും തെരഞ്ഞെടുപ്പ് ഫലം ഇന്നാണ് പുറത്ത് വരുന്നത്.

Content Highlight: Continued rule? Change of government; Only hours to know the outcome

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.