സൗത്ത് ഇന്ത്യയിലെ മുന്‍നിര താരങ്ങളിലൊരാളാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് സമ്മാനിച്ച സായ് ചുരുങ്ങിയ സമയം കൊണ്ട് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമായി മാറി. ഏക് ദിനിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ച സായ് പല്ലവി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായ രാമായണയില്‍ സീതയുടെ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഒന്നര വര്‍ഷം മുമ്പ് താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. എത്ര പൈസ തന്നാലും ചുംബനരംഗങ്ങളോ ഇന്റിമേറ്റ് രംഗങ്ങളോ ചെയ്യില്ലെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്കൊരു കാമുകനുണ്ടെങ്കില്‍ അയാള്‍ക്ക് മാത്രമേ ചുംബനം നല്‍കുള്ളൂവെന്നും അത് മറ്റൊരാള്‍ക്ക് നല്‍കില്ലെന്നും സായ് പറയുന്നു. ഒരാളെ കൂടെ ഉമ്മ വച്ച് ഒരു കാര്‍ വാങ്ങേണ്ട ആവശ്യം തനിക്കില്ലെന്നും താരം പറഞ്ഞത് ചര്‍ച്ചയായി.

സായ് പല്ലവി Photo: Screen grab/ Fries with Potate
യഷ് നായകനായെത്തുന്ന ടോക്‌സിക്കിലെ ആദ്യഗാനം പുറത്തുവന്നതിന് പിന്നാലെയാണ് സായ് പല്ലവിയുടെ അഭിമുഖം വൈറലായത്. യഷും കിയാരയും ഒന്നിച്ച ‘തബാഹി’ എന്ന ഗാനത്തില്‍ ഇന്റിമേറ്റ് രംഗങ്ങളുടെ അതിപ്രസരം പലരുടെയും വിമര്‍ശനത്തിന് ഇടയാക്കി. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായ കിയാര ഇത്തരം ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശം സന്ദേശമാണെന്നും സായ് പല്ലവിയെ കണ്ട് പഠിക്കണമെന്നുമാണ് പലരുടെയും ‘ഉപദേശം’.
ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് കിയാരയുടെ പങ്കാളി. 2023ലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞവര്‍ഷം ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നു. ഭാരതീയ സംസ്‌കാരത്തില്‍ ജീവിക്കുന്ന കിയാര ഇത്തരം ഇഴുകിച്ചേര്‍ന്ന ഗാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തെറ്റാണെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. വര്‍ഷിപ് വി.കെ എന്ന പേജ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കിയാരയുടെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് സായ് പല്ലവിയെ പുകഴ്ത്തുന്നത്.

ടോക്‌സിക് Photo: Screen grab/ Zee Music South
സംസ്‌കാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് സായ് പല്ലവിയെ സീതയായി കാസ്റ്റ് ചെയ്തതെന്നാണ് പോസ്റ്റിന് താഴെയുള്ള പ്രധാന കമന്റ്. എന്നാല്‍ ഒരുപാട് താരങ്ങളുമായി ഇന്റിമേറ്റ് സീന്‍ ചെയ്ത രണ്‍ബീര്‍ കപൂറിനെ രാമനായി കാസ്റ്റ് ചെയ്തത് സംസ്‌കാരത്തിന് ചേര്‍ന്നതാണോ എന്ന് ഈ കമന്റിന് മറുപടിയായി ചിലര്‍ ചോദിക്കുന്നുണ്ട്. കിയാരയുടേത് അവരുടെ പ്രൊഫഷന്റെ ഭാഗമാണെന്നും അതില്‍ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നുമാണ് മറ്റ് കമന്റുകള്‍.
എന്നാല്‍ ഇവരെല്ലാവരും കിയാരയെ മാത്രമേ കുറ്റപ്പെടുത്തുന്നുള്ളൂവെന്നും നായകനായ യഷും വിവാഹിതനാണെന്നും കിയാരയെ ഉപദേശിക്കുന്നത് പോലെ അയാളെ ആരും ഉപദേശിക്കുന്നത് കാണുന്നില്ലെന്നും ചിലര്‍ മറുപടി നല്‍കുന്നതും ചര്‍ച്ചയാകുന്നുണ്ട്. നടിമാര്‍ മാത്രം ഇത്തരം സദാചാര വിചാരണകള്‍ക്ക് വിധേയരാകുന്നത് ഇരട്ടത്താപ്പാണെന്നും പലരും കുറ്റപ്പെടുത്തുന്നു.
Kiara advani should learn something from her 🙏
Interviewer – Have directors ever approached you for a kissing scene?
Sai Pallavi – Yes, many have and many still do even though they know I don’t do kissing scenes
Interviewer: Why? Why do you have this policy?
Sai – If I have… pic.twitter.com/a8Ct1YVZP4
— ` (@worshipVK) July 9, 2026
Content Highlight: Comparison post between Sai Pallavi and Kiara Adwani viral after Toxic song release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
