മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതന്‍ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരന്‍ ചന്ദ്രദാസിന്റെ മകളായിട്ടാണ് നടി തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ ചിപ്പിക്ക് സാധിച്ചു.
മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതന്‍ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരന്‍ ചന്ദ്രദാസിന്റെ മകളായിട്ടാണ് നടി തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ ചിപ്പിക്ക് സാധിച്ചു.
മലയാളത്തിന് പുറമെ നിരവധി അന്യഭാഷയിലുള്ള ചിത്രങ്ങളിലും അഭിനയിച്ച നടി 1996ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സിനിമകള്‍ക്കൊപ്പം തന്നെ ടെലിവിഷന്‍ സീരിയലുകളിലും ചിപ്പി സജീവ സാന്നിധ്യമായി.
ചലച്ചിത്ര നിര്‍മാതാവായ രഞ്ജിത്താണ് നടിയുടെ പങ്കാളി. ഇരുവരും ചേര്‍ന്ന് തങ്ങളുടെ രജപുത്ര ഫിലിംസിന്റെ ബാനറില്‍ നിരവധി സിനിമകളും സീരിയലുകളും നിര്‍മിച്ചു. ഈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തുടരും.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയില്‍ ശോഭനയും മോഹന്‍ലാലുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ചിത്രം തിയേറ്ററിലും ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ഇപ്പോള്‍ വണ്‍ റ്റു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലില്‍ തുടരും സിനിമയുടെ വിജയത്തെ കുറിച്ച് പറയുകയാണ് ചിപ്പി.
‘തുടരും സിനിമ വിജയിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. വളരെ സ്‌പെഷ്യലായ മൊമന്റ് തന്നെയാണ് ഇത്. ഒ.ടി.ടിയില്‍ വന്നതിന് ശേഷം തുടരും സിനിമയെ കുറിച്ച് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതൊക്കെ ഞാനും കണ്ടിരുന്നു.
അതിലും ഒരുപാട് സന്തോഷം തോന്നുന്നു. ഒ.ടി.ടിയില്‍ വന്നുവെങ്കിലും സിനിമ ഇപ്പോഴും തിയേറ്ററിലും ഓടുന്നുണ്ട്. അതിലാണ് ഏറ്റവും വലിയ സന്തോഷം. തുടരും ഇറങ്ങുന്ന സമയത്ത് ഇത്ര വലിയ ഹിറ്റാകുമെന്ന് നമുക്ക് ആര്‍ക്കും അറിയില്ലായിരുന്നു.
ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ഇത്ര വലിയ ഹിറ്റ് പ്രതീക്ഷിച്ചില്ല. അതിലും സന്തോഷം തോന്നുന്നുണ്ട്. കാരണം ഒരുപാട് ആളുകളുടെ ഒത്തിരി നാളായിട്ടുള്ള ഹാര്‍ഡ് വര്‍ക്കാണ് തുടരും സിനിമ. നമ്മള്‍ ആഗ്രഹിച്ചത് പോലെയുള്ള റിസള്‍ട്ട് തന്നെയാണ് ഇപ്പോള്‍ കിട്ടുന്നത്,’ ചിപ്പി പറയുന്നു.
Content Highlight: Chippy Talks About Mohanlal’s Thudarum Movie