ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കുഞ്ഞുങ്ങള്‍; കോഴിക്കോട്ടെ ചങ്ങാതിക്കൂട്ടം
ന്യൂസ് ഡെസ്‌ക്
Saturday 26th January 2019 9:33am
Saturday 26th January 2019 9:33am

കോഴിക്കോട്: കോഴിക്കോട് എസ്.എസ്.എ. ആരംഭിച്ച ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ശ്രമഫലമായി സവാദ് ജീവിതത്തിലേക്ക് തിരിച്ച് നടക്കുകയാണ്. അവന്‍ എഴുതാനും പഠിക്കാനും കൂട്ടരൊത്ത് കളിക്കാനും തുടങ്ങിയെന്ന് സവാദിന്റെ ഉമ്മ പറയുന്നു. ഒറ്റപ്പെടലില്‍ നിന്ന് കൂട്ടുകൂടലിന്റെ ആനന്ദമാണ് അവനെ മാറ്റിയത്.

പേരെഴുതാനും സമയം നോക്കാനും സംസാരിക്കാനും സവാദിന് കഴിയും. സമപ്രായക്കാരോട് കൂട്ടുകൂടിയതോടെ സവാദില്‍ വലിയ മാറ്റമുണ്ടായെന്ന് പഠിപ്പിക്കുന്ന ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ ശനിയാഴ്ചയും കൂട്ടുകാര്‍ വരും. മദ്രസ വിട്ടാല്‍ പിന്നെ അവര്‍ അവനെയും കൊണ്ട് കളിക്കാന്‍ പോകും. ചങ്ങാതിക്കൂട്ടം മകനിലുണ്ടാക്കിയ മാറ്റത്തിന്റെ ആനന്ദം സവാദിന്റെ ഉമ്മയുടെ കണ്ണുകളിലുണ്ട്.

ALSO READ: കല്യാണദിവസം സെവന്‍സ് കളിക്കാന്‍ പോയ റിദുവിനെ കാണണമെന്ന് കായികമന്ത്രി റാത്തോര്‍

സവാദിന് പുറമെ അച്ചുവും ചേന്ദമംലഗലത്തുനിന്നുള്ള മന്ന ഫാത്തിമയും ജീവിതം തിരിച്ചുപിടിക്കുകയാണ്. ജില്ലയില്‍ ആയിരം കുട്ടികളുടെ ജീവിതമാണ് ചങ്ങാതിക്കൂട്ടം മാറ്റിയെഴുതിയത്. ജില്ലയിലെ സെറിബ്രല്‍ പാള്‍സിയില്‍ കിടന്നുപോയവരും ഓട്ടിസം ബാധിച്ചവരും ഭിന്നശേഷിക്കാരും ഇന്ന് ആനന്ദം കണ്ടെത്തിയിരിക്കുന്നു.പഠനമല്ല ചങ്ങാതിക്കൂട്ടത്തിന്റെ ലക്ഷ്യം. സൗഹൃദങ്ങളിലൂടെ കേരളത്തിന് മാനവികതയുടെ പുതിയ വഴികാട്ടുകയാണ് കോഴിക്കോട്.

”ഇതുപോലെ വീട്ടില്‍ കിടക്കുന്നവര്‍ക്ക് നിഷേധിക്കപ്പെടുന്നത് സൗഹൃദമാണ്. അത് തിരിച്ചുകൊടുക്കണമെന്ന ആഗ്രഹത്തിന്റെ ശ്രമഫലമാണ് ചങ്ങാതിക്കൂട്ടമെന്ന്” ജില്ലാ പ്രോഗ്രാം ഓഫീസര്‍ അബ്ദുല്‍ ഹക്കീം പറയുന്നു. പരിപാടി വന്‍ വിജയമായിരുന്നുവെന്നാണ് അബ്ദുല്‍ ഹക്കീം പറയുന്നത്.

വിജയത്തിന് കാരണം എസ്.എസ്.എ. മാത്രമല്ലെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. മറിച്ച് കുട്ടികളുടെ താല്‍പര്യവും ആത്മര്‍ത്ഥതയുമാണ്. അഞ്ചംഗ സംഘമായാണ് ചങ്ങാതിക്കൂട്ടം ഇത്തരത്തിലുള്ള കുട്ടികളുടെ വീട്ടില്‍ പോകന്നത്. അതുകൊണ്ട് ക്ലാസുകളില്‍ ഓരോ കുട്ടികളും തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് അബ്ദുല്‍ ഹക്കീം അഭിപ്രായപ്പെട്ടു.

ALSO READ: കമലിന്റെ പുതിയ ചിത്രം ‘പ്രണയമീനുകളുടെ കടലി’ൽ വിനായകനും ദിലീഷ് പോത്തനും പ്രധാന കഥാപത്രങ്ങളാകുന്നു

പദ്ധതി വിജയമായിരിന്നുവെന്ന് അച്ചുവിന്റേയും സവാദിന്റേയും വീട്ടില്‍ പോകുന്നവര്‍ക്ക് മനസ്സിലാക്കാനാകും. അച്ചുവിന്റെ അമ്മയുടെ മുഖത്തെ ഈ ചിരി അതിന് ഉദാഹരണമാണ്. അധികം സംസാരിക്കാത്ത തന്റെ മകന്‍ ഇപ്പോള്‍ സംസാരിച്ച് തുടങ്ങിയെന്നും ഇപ്പോള്‍ മകന് മാനസികമായ നല്ല ഭേദമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അച്ചുവിന്റെ അമ്മ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ജില്ലയില്‍ വന്‍വിജയമായ പദ്ധതി സംസ്ഥാന വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് എസ്.എസ്.എ. ഇതിനായുള്ള മൂന്ന് ദിവസത്തെ ശില്‍പശാല ജില്ലയില്‍ നടന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള ടീച്ചര്‍മാര്‍ ജില്ലയില്‍ വരികയും പദ്ധതിയുടെ നടത്തിപ്പ് കണ്ടുമനസ്സിലാക്കാനുള്ള സൗകര്യം !രുക്കിയതായും ജില്ലാ എസ്.എസ്.എ പറഞ്ഞു.

അകറ്റേണ്ടവരല്ല, അരികിലേക്ക് ചേര്‍ത്തേണ്ടവരാണെന്ന കോഴിക്കോടിന്റെ സന്ദേശത്തിന് ഇനി കേരളത്തിലെ 10,000 കുട്ടികള്‍ കൂടി ഗുണഭോക്താക്കളാകും.