കമലിന്റെ പുതിയ ചിത്രം 'പ്രണയമീനുകളുടെ കടലി'ൽ വിനായകനും ദിലീഷ് പോത്തനും പ്രധാന കഥാപത്രങ്ങളാകുന്നു
Entertainment
കമലിന്റെ പുതിയ ചിത്രം 'പ്രണയമീനുകളുടെ കടലി'ൽ വിനായകനും ദിലീഷ് പോത്തനും പ്രധാന കഥാപത്രങ്ങളാകുന്നു
ന്യൂസ് ഡെസ്‌ക്
Friday, 25th January 2019, 11:27 pm

കൊച്ചി: “ആമി”ക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “പ്രണയമീനുകളുടെ കടലി”ന്റെ പൂജാ കർമ്മം നടന്നു. വിനായകനും ദിലീഷ് പോത്തനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ പുതുമുഖങ്ങളായ ഗബ്രി ജോസ്, ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Also Read ഒരാള്‍ക്ക് 40 രൂപ ചെലവിട്ട് സ്പീഡ് പോസ്റ്റ് വഴി മോദിയുടെ കത്ത്; താറുമാറായി കേരളത്തിലെ തപാല്‍ സംവിധാനം

പ്രധാനമായും ലക്ഷദ്വീപിലാണ്‌ സിനിമയുടെ ചിത്രീകരണം നടക്കുക. ചിത്രത്തി​​ന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. വിഷ്ണു പണിക്കരാണ്​ സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ധന്യയാണ് ചിത്രത്തിന് വേണ്ടി കോസ്റ്യൂമുകൾ നിർമ്മിക്കുന്നത്. ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയാണ്​ ചിത്രം നിർമ്മിക്കുന്നത്​.

Also Read തിരുവനന്തപുരത്തെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ്; എസ്‌.പി ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടി ഡി.ജി.പി.

കൊച്ചിയിലെ ഐ.എം.എ ഹാളിൽ വെച്ച് നടന്ന പൂജാ കർമ്മത്തിൽ സംവിധായകരായ ജോഷി, സിദ്ധിഖ്, സിബിമലയിൽ, നിർമാതാക്കളായ സിയാദ് കോക്കർ, രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.