റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും. മോഹന്‍ലാല്‍ ബെന്‍സ് എന്ന ഷണ്‍മുഖം ആയി നിറഞ്ഞാടിയ ചിത്രം ഒരിടവേളക്കേക്ക് ശേഷം തിയേറ്ററുകളില്‍ ആഘോഷിക്കപ്പെട്ട മോഹന്‍ലാല്‍ സിനിമയാണ്. 200 കോടിക്കടുത്താണ് ചിത്രം ഇതുവരെയും ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.
ചിത്രത്തില്‍ ഏറെ കയ്യടി വാങ്ങിയ രംഗമായിരുന്നു പൊലീസ് സ്റ്റേഷനില്‍ വെച്ച് നടക്കുന്ന ഫൈറ്റ് സീന്‍. ഇപ്പോള്‍ തുടരുമിലെ സംഘട്ടന രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു. തുടരുമില്‍ ബെന്നി എന്ന പൊലീസുകാരനായി എത്തിയത് ബിനു പപ്പു ആയിരുന്നു. കൂടാതെ ചിത്രത്തിന്റെ സംവിധാന സഹായിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷന്‍ ഫൈറ്റിലെ എല്ലാ ക്രെഡിറ്റും സ്റ്റണ്ട് സില്‍വയ്ക്കാണെന്ന് ബിനു പപ്പു പറയുന്നു. ചിത്രത്തില്‍ മൂന്ന് ഫൈറ്റ് സീനുകള്‍ ഉണ്ടെന്നും ഓരോന്നും ഓരോ വികാരങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും ബിനു പറഞ്ഞു. ലോഡ്ജില്‍ വച്ച് നടക്കുന്ന ഫൈറ്റ് അതിജീവനത്തിന് വേണ്ടിയാണെന്നും ക്ലൈമാക്‌സിലേത് ഇമോഷണലി ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് സ്റ്റേഷന്‍ രംഗങ്ങള്‍ക്കിടയിലാണ് ബെന്‍സിലെ സ്റ്റണ്ട് മാന്‍ ഉണരുന്നത്. അവിടെയാണ് അവന്‍ സ്വയം തുറന്നുകാട്ടുന്നത്. സ്വാഭാവികമായും ഞങ്ങള്‍ക്ക് ബെന്‍സിന്റെ മെയ്വഴക്കം പ്രേക്ഷകരെ കാണിക്കേണ്ടി വന്നു
പൊലീസ് സ്റ്റേഷന്‍ രംഗങ്ങള്‍ക്കിടയിലാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ബെന്‍സിലെ സ്റ്റണ്ട് മാന്‍ ഉണരുന്നതെന്നും അവിടെയാണ് അവന്‍ സ്വയം തുറന്നുകാട്ടുന്നതെന്നും ബിനു വ്യക്തമാക്കി. ആ ഫൈറ്റ് സീനില്‍ ബെന്‍സിന്റെ മെയ്വഴക്കം പ്രേക്ഷകരെ കാണിക്കേണ്ടിവന്നെന്നും മോഹന്‍ലാലിന്റെ ആ ചാട്ടം അനായാസമായി വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ആ രംഗത്തിന്റെ എല്ലാ ക്രെഡിറ്റും സ്റ്റണ്ട് സില്‍വയ്ക്കാണ്. ചിത്രത്തില്‍ മൂന്ന് സംഘട്ടന രംഗങ്ങളുണ്ട്. ഓരോന്നും ഓരോ വികാരങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. ലോഡ്ജില്‍ വച്ച് നടക്കുന്ന ഫൈറ്റ് അതിജീവനത്തിന് വേണ്ടിയാണെങ്കില്‍, ക്ലൈമാക്‌സിലേത് ഇമോഷണലി ഉള്ളതാണ്.
പൊലീസ് സ്റ്റേഷന്‍ രംഗങ്ങള്‍ക്കിടയിലാണ് ബെന്‍സിലെ സ്റ്റണ്ട് മാന്‍ ഉണരുന്നത്. അവിടെയാണ് അവന്‍ സ്വയം തുറന്നുകാട്ടുന്നത്. സ്വാഭാവികമായും ഞങ്ങള്‍ക്ക് ബെന്‍സിന്റെ മെയ്വഴക്കം പ്രേക്ഷകരെ കാണിക്കേണ്ടി വന്നു. ലാലേട്ടന്‍ ആ ചാട്ടം അനായാസമായി ചെയ്ത നിമിഷം, തിയേറ്ററുകളില്‍ അതിന്റെ സ്വാധീനം എത്രത്തോളം വലുതായിരിക്കുമെന്ന് ഞങ്ങള്‍ക്ക് മനസിലായി.
മോഹന്‍ലാലിനെക്കുറിച്ച് പറയുമ്പോള്‍ നമുക്ക് ഒരിക്കലും നിര്‍ത്താന്‍ പറ്റത്തില്ല, അതാണ് ആ മനുഷ്യന്റെ മാജിക്. അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചാല്‍, ‘വേറെ ഒരു പണിയും അറിയില്ല മോനേ’ എന്ന് തമാശയ്ക്ക് പറയും,’ ബിനു പപ്പു പറയുന്നു.