ന്യൂദല്‍ഹി: ബീഹാറിലെ എന്‍.ഡി.എയുടെ വിജയം ആഘോഷിക്കാന്‍ 116 മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ ലോഗെയ്ന്‍ കൂട്ടക്കൊല പരാമര്‍ശിച്ച അസമിലെ ബി.ജെ.പി മന്ത്രി അശോക് സിംഗാളിനെതിരെ വിമര്‍ശനം.
‘ബീഹാര്‍ ഗോബി (കോളിഫ്‌ളവര്‍) കൃഷിയെ അംഗീകരിച്ചു’ എന്ന് കോളിഫ്‌ളവര്‍ കൃഷിയുടെ ചിത്രം പങ്കിട്ടുകൊണ്ട് അസമിലെ ആരോഗ്യവകുപ്പ് മന്ത്രിയായ അശോക് സിംഗാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
1989ല്‍ ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തില്‍ 116ഓളം മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ലോഗെയ്ന്‍ കൂട്ടക്കൊല എന്നറിയപ്പെടുന്ന സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചുവെയ്ക്കാനായി, അടക്കം ചെയ്ത കുഴികള്‍ക്ക് മുകളിലായി കോളിഫ്‌ളവര്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു.
പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം ഉത്തരേന്ത്യയില്‍ വലിയ രീതിയില്‍ ആഞ്ഞടിക്കുകയും ഭരണകക്ഷിയായ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിഭാഗം സീറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
അതേസമയം, ഈ കൂട്ടക്കൊലയ്ക്ക് ബീഹാര്‍ ജനത അംഗീകാരം നല്‍കിയെന്ന തരത്തില്‍ ഒരു മന്ത്രി പോസ്റ്റിട്ടതില്‍ ഞെട്ടലുണ്ടായെന്ന് സോഷ്യല്‍മീഡിയയിലൂടെ പലരും പ്രതികരിച്ചു.
116 മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കൂട്ടക്കൊലയെ മന്ത്രി മഹത്വവത്കരിക്കുകയാണ്. ബീഹാറിലെ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന ഏറ്റവും ക്രൂരമായ വംശഹത്യകളില്‍ ഒന്നിനെ ഇത്തരത്തില്‍ സാമാന്യവത്കരിച്ച സംഭവത്തില്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഹിന്ദു നേതാക്കള്‍ പ്രതികരിക്കണമെന്ന് സെയ്ഫ് എന്ന എക്‌സ് യൂസര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ താനൊരു സമുദായ നേതാവല്ല. എന്നാല്‍, ഒരു അഭിഭാഷകനെന്ന നിലയിലും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യക്കാരനെന്ന നിലയിലും അഭിമാനിയായ ഹിന്ദുവെന്ന നിലയിലും ഈ വിഷയത്തില്‍ തനിക്ക് സംസാരിക്കാനാകുമെന്ന് തരൂര്‍ മറുപടിയായി കുറിച്ച എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
I’m not a community organiser, so joint statements are not my job. But as a passionate advocate of #InclusiveIndia and a proud Hindu, I can speak for myself, and for most Hindus I know, in saying that neither our faith nor our nationalism requires, justifies or condones such… https://t.co/Wd1tprR3r6
ഈ വിഷയത്തില്‍ തനിക്കും തനിക്കറിയാവുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടിയും സംസാരിക്കാന്‍ സാധിക്കും. നമ്മുടെ ദേശീയതയോ വിശ്വാസങ്ങളോ ഇത്തരത്തിലുള്ള കൂട്ടക്കൊലകളെ അംഗീകരിക്കുകയോ ആവശ്യപ്പെടുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്നും തരൂര്‍ കുറിച്ചു.
എന്നാല്‍, ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തെ ശശി തരൂര്‍ ഒരു വരി കൊണ്ടുപോലും അപലപിക്കാത്തതിനെ സോഷ്യല്‍മീഡിയ ചോദ്യം ചെയ്തു. എന്നാല്‍, താന്‍ യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റിലൂടെ സംഭവത്തെ അപലപിക്കുകയാണ് ചെയ്തതെന്നാണ് തരൂര്‍ ഇതിന് നല്‍കിയ മറുപടി.
Content Highlight: ‘Bihar approves Gobi cultivation’; BJP minister mentions Muslim massacre to celebrate victory; Tharoor responds as a Hindu