ടി-20 ക്രിക്കറ്റില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കി പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം. പി.എസ്.എല്ലില്‍ (പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ്) പെഷവാര്‍ സാല്‍മിക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ബാബറിനെ തേടി ഈ നേട്ടമെത്തിയത്.
ടി-20 ക്രിക്കറ്റില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കി പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം. പി.എസ്.എല്ലില്‍ (പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ്) പെഷവാര്‍ സാല്‍മിക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ബാബറിനെ തേടി ഈ നേട്ടമെത്തിയത്.
കറാച്ചി കിങ്‌സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ 51 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 87 റണ്‍സ് നേടിയിരുന്നു. ഇതോടെ ടി-20യില്‍ 12069 റണ്‍സാണ് ബാബര്‍ ഫോര്‍മാറ്റില്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
Babar Azam – 87* (51).
Kusal Mendis – 109 (52).
Abdul Samad – 40* (12).– PESHAWAR ZALMI HAMMERED 246/3 AGAINST KARACHI…!!! 🔥💛 pic.twitter.com/GS2DOozjDw
— Salman. (@howeverhoe) April 9, 2026
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ബാബറിന് സാധിച്ചത്. 338 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. മാത്രമല്ല പുരുഷ ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന 12ാം താരമാകാനും ബാബറിന് സാധിച്ചു.
അതേസമയം പി.എസ്.എല്ലില്‍ കറാച്ചി കിങ്‌സിനെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് പെഷവാര്‍ നേടിയത്. സെഞ്ച്വറിയടിച്ച ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിന്റെ കരുത്തിലാണ് ടീം വമ്പന്‍ സ്‌കോറിലെത്തിയത്. 52 പന്തില്‍ നാല് സിക്‌സും 14 ഫോറുമാണ് താരം സ്വന്തമാക്കിയത്. താരത്തിന് പുറമെ അബ്ദുള്‍ സമദ് 40 റണ്‍സും നേടി.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കറാച്ചി 11 ഓവര്‍ പിന്നിട്ടപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയത്.
Content Highlight: Babar Azam In Great Record Achievement In T-20 Cricket