ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി-20 മത്സരത്തിന് തുടക്കമായിരിക്കുകയാണ്. ഗ്ലോസ്റ്റര്‍ഷെയര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
മത്സരത്തില്‍ ഒരു ചരിത്രനേട്ടമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ സ്വന്തമാക്കിയത്. കുട്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അക്‌സറിന് സാധിച്ചത്. ഇന്റര്‍നാഷണല്‍ ടി-20യില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് അക്സര്‍.
രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
A splendid century, and counting! 💯
Congratulations to Axar Patel who is set to represent #TeamIndia in his 1⃣0⃣0⃣th T20I 👏
Updates ▶️ https://t.co/vKZQwVKyYP #ENGvIND | @akshar2026 pic.twitter.com/kTlBvDEK71
— BCCI (@BCCI) July 9, 2026
ടി-20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, മത്സരങ്ങളുടെ എണ്ണം
രോഹിത് ശര്‍മ-159
ഹര്‍ദിക് പാണ്ഡ്യ-138
വിരാട് കോഹ്‌ലി-125
സൂര്യകുമാര്‍ യാദവ്-113
അക്സര്‍ പട്ടേല്‍-100*
എം.എസ് ധോണി-98
ജസ്പ്രീത് ബുംറ-95
ഇന്ത്യക്കായി 2015ല്‍ അരങ്ങേറ്റം കുറിച്ച അക്സര്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യക്കായി ഇതുവരെ 746 റണ്‍സാണ് അക്സര്‍ നേടിയിട്ടുള്ളത്. ഒരു അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ ഓള്‍ റൗണ്ടറുടെ പേരിലുണ്ട്.

ഈ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബൗളിങ്ങില്‍ പുതിയൊരു ചരിത്രനേട്ടവും അക്സര്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ സ്പന്നര്‍ എന്ന നാഴികക്കല്ലായിരുന്നു താരം കൈപ്പിടിയിലാക്കിയത്.
ഇതിന് മുമ്പ് മറ്റൊരു താരത്തിനും ഈ ചരിത്രനേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. യുസ്വേന്ദ്ര ചഹല്‍(96), കുല്‍ദീപ് യാദവ്(95), ആര്‍. അശ്വിന്‍(79) എന്നിവരാണ് അക്‌സറിന് പുറകിലുള്ള സ്പിന്‍ വിക്കറ്റ് വേട്ടക്കാര്‍.
അതേസമയം ഈ മത്സരത്തില്‍ ഇന്ത്യ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. നിലവില്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 2 – 0ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലില്‍ ഇന്ത്യക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയാണ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യമായി പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ തോല്‍വി വഴങ്ങിയത്.
സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു പരമ്പരയും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര സമനിലയാക്കാനാവും അയ്യരും സംഘവും ലക്ഷ്യം വെക്കുക.
Content Highlight: Axar Patel compleated 100 T20 matches for Indian cricket team
