ബെംഗളൂരു: ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കുന്ന വീഡിയോ അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവമുണ്ടായത്. വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനോട് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനനുവദിക്കണമെന്ന് അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.
Content Highlights: Avoiding Students in Karnataka on the basis of Hijab
