മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.
മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.
ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു നേടിയിരുന്നത്. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു തുടരും. ചിത്രത്തില്‍ ശോഭനയുടെയും മോഹന്‍ലാലിന്റെയും മകളായി എത്തിയത് അമൃത വര്‍ഷിനി ആയിരുന്നു.
അമൃതയുടെ ആദ്യ സിനിമയായിരുന്നു തുടരും. താന്‍ ആദ്യമായി മോഹന്‍ലാലിനെ കണ്ടപ്പോള്‍ അതിശയമാണോ ആരാധനയാണോ തോന്നിയതെന്ന് അറിയില്ലെന്ന് പറയുകയാണ് അമൃത വര്‍ഷിനി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
ഒപ്പം തന്റെ സഹോദരന്‍ ആദിത്യദേവ് മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോള്‍ ഉണ്ടായ രസകരമായ അനുഭവവും അമൃത അഭിമുഖത്തില്‍ പങ്കുവെച്ചു. മുറിയില്‍ കിടന്ന് ഉറങ്ങിയ സഹോദരന്‍ കണ്ണ് തുറന്നപ്പോള്‍ മോഹന്‍ലാലിനെയാണ് കണ്ടതെന്നും അദ്ദേഹത്തിന്റെ ചോദ്യം കേട്ട് അവന്‍ ഇറങ്ങി ഓടിയെന്നും നടി പറയുന്നു.
‘ലാല്‍ സാറിനെ ആദ്യം കണ്ടപ്പോള്‍ അതിശയമാണോ ആരാധനയാണോ അതോ ഇതെല്ലാമാണോ തോന്നിയത് എന്നറിയില്ല. ആ നിമിഷം മാജിക്കല്‍ ആയിരുന്നു. എന്നാല്‍, എന്റെ ഇരട്ട സഹോദരന്‍ ആദിത്യദേവ് ലാല്‍ സാറിനെ കണ്ട നിമിഷം രസകരമാണ്.
ആ സമയത്ത് സിനിമാവീട്ടിലെ എന്റെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു അവന്‍. കണ്ണു തിരുമ്മി എണീറ്റപ്പോള്‍ ലാല്‍ സാര്‍ മുന്നില്‍. ‘മോന്‍ നന്നായി ഉറങ്ങിയോ’യെന്ന് അദ്ദേഹം ചോദിച്ചതും അവന്‍ ചെരുപ്പു പോലുമിടാതെ മുറിയില്‍ നിന്നിറങ്ങി ഓടി.
കൊച്ചി നേവല്‍ ബേസിലാണ് പപ്പ പ്രവീണിന് ജോലി. ഞാന്‍ പപ്പയെ ഫോണില്‍ വിളിച്ച് ആദിയുടെ ഓട്ടത്തിന്റെ കാര്യം പറഞ്ഞു കുറേ ചിരിച്ചു. ആദിക്ക് സംഗീതവും ചിത്രരചനയും വലി യ ഇഷ്ടമാണ്. അസ്സലായി പാടും,’ അമൃത വര്‍ഷിനി പറയുന്നു.
Content Highlight: Amritha Varshini Talks About How Her Brother Meet Mohanlal For The First Time