അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം പൃഥ്വിരാജിനൊപ്പം; ഫഹദ്, നയന്‍താര ചിത്രം പാട്ട് വൈകും
Entertainment
അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം പൃഥ്വിരാജിനൊപ്പം; ഫഹദ്, നയന്‍താര ചിത്രം പാട്ട് വൈകും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st July 2021, 12:54 pm

പൃഥ്വിരാജും അല്‍ഫോണ്‍സ് പുത്രനും ഒന്നിക്കുന്നു. സംവിധായകന്‍ നേരത്തേ അനൗണ്‍സ് ചെയ്ത ഫഹദ് നയന്‍താര ചിത്രം വൈകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

നേരത്തേ അനൗണ്‍സ് ചെയ്ത ഫഹദ് ഫാസിലും നയന്‍താരയും അഭിനയിക്കുന്ന പാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചതിനാലാണ് സംവിധായകന്‍ പുതിയ ചിത്രം ആലോചിക്കുന്നതെന്നാണ് പിങ്കവില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൃഥ്വിരാജും അല്‍ഫോണ്‍സ് പുത്രനും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് നിലവില്‍ അനൗണ്‍സ് ചെയ്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും സംസാരിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമിത്. പൃഥ്വിരാജ് ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മാത്രം ഫഹദ്-നയന്‍താര ചിത്രം തുടങ്ങാനാണ് നിലവില്‍ അല്‍ഫോണ്‍സിന്റെ തീരുമാനം.

പാട്ട് എന്ന ചിത്രത്തിലെ സംഗീതം ഒരുക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. യു.ജി.എം. എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലികാണ് ഏറ്റവുമൊടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയ ഫഹദ് ചിത്രം.

തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Alphonse puthren talks prithviraj his next fahadh faasil delayed