പുതിയ സിനിമയായ സെല്‍ഫിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ചിത്രം ഫെബ്രുവരി 24നാണ് തിയേറ്ററുകളിലെത്തുന്നത്. രാജ് മേത്ത സംവിധാനം ചെയ്യുന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം ഇമ്രാന്‍ ഹാഷ്മിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇരുവരും ഉള്‍പ്പെടുന്ന മോഷന്‍ പോസ്റ്ററിനൊപ്പമാണ് റിലാസ് തിയതി പ്രഖ്യാപിച്ചത്. ആരാധകരാണ് താരത്തെ സൃഷ്ടിക്കുന്നതെന്നും തകര്‍ക്കുന്നതെന്നും പോസ്റ്റിനൊപ്പം അക്ഷയ്കുമാര്‍ കുറിച്ചു.