2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജുവിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു.
2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജുവിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു.
കമല എന്ന സിനിമയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അജു വര്‍ഗീസ് അഭിനയിച്ചിട്ടുള്ളത്. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും നടന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നീ മൂന്ന് സീരീസിലും അജു ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മാനറിസത്തില്‍ നടന്‍ അടൂര്‍ ഭാസിയില്‍ നിന്ന് ഇന്‍ഫ്‌ളുവന്‍സ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അജു വര്‍ഗീസ്. ദി നെക്‌സ്റ്റ് 14 മിനിറ്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അടൂര്‍ ഭാസി സാറിന്റെ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാകുകയോ അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ ഞാന്‍ എടുക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. ശ്രീലത മാമും ഭാസി സാറും ഒരുമിച്ചുള്ള ഒരുപാട് കോമ്പിനേഷന്‍ സിനിമകള്‍ ഉണ്ടായിരുന്നല്ലോ. പണ്ടുള്ള നസീര്‍ സാറിന്റെയും എത്രയോ പടങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
എന്നാല്‍ എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തത് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെയാണ്. അവരുടെ മാനറിസങ്ങള്‍ എന്നില്‍ ഉണ്ടാകാം. ഒരുപക്ഷെ അടൂര്‍ ഭാസി സാറിന്റെ ഫിസിക്കാലിറ്റിയില്‍ എവിടെയോ എനിക്ക് സാദൃശ്യമുള്ളത് കൊണ്ടാകാം അദ്ദേഹത്തിന്റെ മാനറിസം എന്നില്‍ തോന്നുന്നത്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Jagathy, Innocent And Adoor Bhasi