ഈ വര്ഷം ഏറ്റവുമധികം ഹൈപ്പില് തിയേറ്ററുകളിലെത്തി പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ ചിത്രങ്ങളിലൊന്നാണ് ഖലീഫ. പൃഥ്വിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില് കഷ്ടിച്ച് മുടക്കുമുതല് തിരിച്ചുപിടിക്കുകയായിരുന്നു. ഒ.ടി.ടിയിലെത്തിയ ഖലീഫയെ ട്രോളന്മാര് സിനിമാപേജുകളില് വലിച്ചുകീറുകയാണ്.
റിലീസിന് മുമ്പ് ഖലീഫയുടെ ഹൈപ്പുയര്ത്തിയ ഘടകങ്ങളിലൊന്നായിരുന്നു മോഹന്ലാലിന്റെ സാന്നിധ്യം. മാമ്പറക്കല് അഹമ്മദ് അലി എന്ന പവര്ഫുള് ഗ്യാങ്സ്റ്ററായി മോഹന്ലാല് എത്തുമെന്നുള്ള വാര്ത്ത ആരാധകര്ക്ക് ആവേശം സമ്മാനിച്ചു. എന്നാല് ചിത്രത്തില് ഈ കഥാപാത്രത്തെ പ്രസന്റ് ചെയ്ത രീതി ഒരുപാട് വിമര്ശനം നേരിട്ടു.

ലൂസിഫറിലെ ടെയ്ല് എന്ഡ് അതേപടി കോപ്പിയടിച്ച് ഒരുക്കിയ രംഗത്തില് മോഹന്ലാലിന്റെ ഗെറ്റപ്പ് ട്രോള് മെറ്റീരിയലായി. ഇപ്പോഴിതാ ഈ കഥാപാത്രം മമ്മൂട്ടി ചെയ്താല് എങ്ങനെയുണ്ടാകുമെന്ന് എ.ഐ വീഡിയോ ഇപ്പോള് വൈറലായിരിക്കുകയാണ്. റെന്ഡര് സ്റ്റുഡിയോ ബൈ ഷബീബ് സാറ എന്ന പേജാണ് വീഡിയോ പങ്കുവെച്ചത്.
ഗംഭീര സ്വീകാര്യതയാണ് വീഡിയോക്ക് ലഭിക്കുന്നത്. മോഹന്ലാലിനെക്കാള് മികച്ച ലുക്ക് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുടി കുറച്ചുകൂടെ നരപ്പിച്ചാലും കുഴപ്പമില്ലെന്നും ചിലര് കമന്റ് പങ്കുവെക്കുന്നുണ്ട്. ഇതാണ് പെര്ഫക്ട് എന്നൊക്കെയുള്ള കമന്റും ശ്രദ്ധ നേടുന്നു. മമ്മൂട്ടിക്ക് 90 വയസുണ്ട് എന്ന് പറഞ്ഞാല് ആരും വിശ്വസിക്കില്ലെന്നും കമന്റുകളുണ്ട്.

‘ആ ക്രിസ്മസ് പാപ്പയുടെ ലുക്ക് മാറിക്കിട്ടി’, ‘ലാലേട്ടന്റെ ചെരിവ് AI ക്ക് പോലും നിവര്ത്താനായില്ല, അതാണ് ലാലേട്ടന്റെ പവര്’, ‘മാമ്പറക്കല് അഹമ്മദ് അലി എന്ന് പറയുമ്പോഴുള്ള ടെറര് ഫീല് ഇപ്പോള് തോന്നുന്നു’, ‘മമ്മൂട്ടി ആയതുകൊണ്ട് ആ പ്രായവും ലുക്കും മൂപ്പര്ക്ക് സെറ്റാ’, ‘സ്റ്റൈലിഷ് ലുക്കില് മമ്മൂട്ടിക്ക് വട്ടംവെക്കാന് ആരുമില്ല’ എന്നൊക്കെയാണ് കമന്റുകള്.
ചിത്രത്തില് പൃഥ്വി അവതരിപ്പിച്ച ആമിര് അലി മുത്തശ്ശന്റെ പഴയകാല ഫോട്ടോ നോക്കുന്ന സീനിനെയും ഈ പേജ് എ.ഐ ഉപയോഗിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. സാമ്രാജ്യത്തിലെ അലക്സാണ്ടര് എന്ന കഥാപാത്രത്തിന്റെ ഫോട്ടോയാണ് റീപ്ലേസ് ചെയ്തത്. ഖലീഫയുടെ ആദ്യ ഗ്ലിംപ്സ് വന്നപ്പോള് തന്നെ അഹമ്മദ് അലി എന്ന കഥാപാത്രമായി പലരും മമ്മൂട്ടിയെയായിരുന്നു സങ്കല്പിച്ചത്.
View this post on Instagram
Content Highlight: AI video of Mammootty in Khalifa viral in Social Media
