യുവനടി എസ്തര്‍ അനില്‍ സോഷ്യല്‍ മീഡിയിയലും സജീവമാണ്. സിനിമയുമായും വ്യക്തിജീവിതവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ നടി പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് എസ്തര്‍ കൂടുതല്‍ സജീവമാകാറുള്ളത്.

ഫോട്ടോഷൂട്ടിന്റെയും അല്ലാത്തതുമായ എസ്തറിന്റെ പല ചിത്രങ്ങളും അതിന് നല്‍കുന്ന ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ എസ്തറിന്റെ ഇന്‍സ്റ്റഗ്രാമിലെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. എനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍ എന്ന ക്യാപ്ഷനോടെയാണ് നടി തന്റെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍പില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന തന്റെ ചിത്രമാണ് എസ്തര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗിള്‍ ലൈഫ്, റോമിയോ സേവ് മീ എന്നീ ഹാഷ്ടാഗുകളും ചിത്ത്രതിനൊപ്പം എസ്തര്‍ ചേര്‍ത്തിട്ടുണ്ട്.

തൊട്ടുപിന്നാലെ തന്നെ നിരവധി പേര്‍ കമന്റുമായെത്തി. ഞങ്ങളെ പരിഗണിക്കുമോ, ഞങ്ങള്‍ ഇവിടെയുണ്ട് വിഷമിക്കരുത്, പിന്നെ എന്തിനാ മുത്തേ ഈ ചേട്ടന്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. ബോയ്ഫ്രണ്ടിന് വേണ്ട ഗുണങ്ങള്‍ കൂടി പറയണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.


Content Highlight: Actress Esther Anil posts new photo with a boyfriend caption and people goes crazy