സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് പ്രോഫിറ്റ് ഷെയര്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നിര്‍മാതാവും സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍.
ഇവിടെ ഹിറ്റാകുന്ന ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡ്യൂസര്‍ ഇന്‍വെസ്റ്റ് ചെയ്യുമ്പോള്‍ ആ സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം നടന് കഴിഞ്ഞാല്‍ പ്രൊഡ്യൂസര്‍ക്ക് നഷ്ടമായിരിക്കുമെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.
പ്രേമലു പോലൊരു സിനിമ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ അതിന്റെ പ്രോഫിറ്റ് ഷെയര്‍ അതിലെ നായകനായ നസ്‌ലിന് കൊടുക്കുന്നതിനേക്കാളും തനിക്ക് ലാഭം സാലറി കൊടുക്കുന്നത് തന്നെയാണെന്നും ദിലീഷ് പോത്തന്‍ പറയുന്നു.
‘ഇവിടെ ഹിറ്റാകുന്ന ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡ്യൂസര്‍ ഇന്‍വെസ്റ്റ് ചെയ്യുമ്പോള്‍ നടന് അത്രയും പ്രോഫിറ്റ് കൊടുത്തു കഴിഞ്ഞാല്‍ പ്രൊഡ്യൂസര്‍ക്ക് ആയിരിക്കും നഷ്ടം. എല്ലാ പടത്തിലും അല്ല, അത് പ്രൊജക്ട് അനുസരിച്ച് ഇരിക്കും.
മാര്‍ക്കറ്റുള്ള ഒരു നടനെ സംബന്ധിടത്തോളം പ്രോഫിറ്റ് വാങ്ങിക്കുന്നതായിരിക്കും ലാഭം. അമീര്‍ഖാനെപ്പോലുള്ളവര്‍ക്കൊക്കെ മാര്‍ക്കറ്റ് ഉള്ളതുകൊണ്ടാണ് അവര്‍ക്ക് അത് പറയാന്‍ കഴിയുന്നത്.
പലപ്പോഴും താരങ്ങള്‍ റെഡിയായിരിക്കും. പക്ഷേ പ്രൊഡ്യൂസേഴ്‌സ് അതിന് തയ്യാറാകണമെന്നില്ല.
ഞാന്‍ ഒരു പടം പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ എനിക്ക് ആ പടത്തില്‍ കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ ഞാനെന്തിനാണ് അവര്‍ക്ക് പ്രോഫിറ്റ് ഷെയര്‍ കൊടുക്കുന്നത്. അവിടെ എനിക്ക് അവര്‍ക്ക് സാലറി കൊടുക്കുന്നതാണ് ലാഭം.
ഞാന്‍ പ്രേമലു പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ അതിന്റെ പ്രോഫിറ്റ് ഷെയര്‍ നസ്‌ലിന് കൊടുക്കുന്നതിനേക്കാളും എനിക്ക് ലാഭം സാലറി കൊടുക്കുന്നത് തന്നെയാണ്.
തങ്കം എന്ന് പറയുന്ന സിനിമ പ്രൊഡ്യൂസ് ചെയ്തത് ഞാനാണ്. അതെനിക്ക് സാമ്പത്തികമായി ലാഭം ഉണ്ടാക്കിയ സിനിമയല്ല. ആ റിസ്‌ക് എടുക്കുന്ന ആളെയാണ് നമ്മള്‍ പ്രൊഡ്യൂസര്‍ എന്ന് വിളിക്കുന്നത്.
അമീര്‍ഖാനെപ്പോലൊരാള്‍ അദ്ദേഹത്തിന് സാലറി വേണ്ട ലാഭവിഹിതം വേണം എന്ന് പറയുന്നത് വലിയ ഡിമാന്റാണ് എന്നാണ് ഞാന്‍ പറയുന്നത്.
പലപ്പോഴും നടന്മാര്‍ തയ്യാറായിരിക്കും. ഇവിടെ ഹിറ്റാകുന്ന ഒരു സിനിമയ്ക്ക് വേണ്ടിയിട്ട് പ്രൊഡ്യൂസര്‍ ഇന്‍വെസ്റ്റ് ചെയ്യുമ്പോള്‍ നടന് അത്രയും പ്രോഫിറ്റ് കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ പ്രൊഡ്യൂസര്‍ക്ക് നഷ്ടമായിരിക്കും,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
Content Highlight: Actor Producer Dileesh Pothan about Profit Share and Actors