ബെത്‌ലഹേം കുടുംബയൂണിറ്റില്‍ നിങ്ങള്‍ക്കൊരു ഡബിള്‍ മീനിങ്ങ് തമാശ കേള്‍ക്കേണ്ടി വരില്ല: ഒരു ക്ലീന്‍ പടമാണ്: നിവിന്‍ പോളി
Malayalam Cinema
ബെത്‌ലഹേം കുടുംബയൂണിറ്റില്‍ നിങ്ങള്‍ക്കൊരു ഡബിള്‍ മീനിങ്ങ് തമാശ കേള്‍ക്കേണ്ടി വരില്ല: ഒരു ക്ലീന്‍ പടമാണ്: നിവിന്‍ പോളി
ആര്യ.പി
Saturday, 22nd August 2026, 10:48 am

ഇത്തവണത്തെ ഓണം റിലീസുകളിലെ ഷോ സ്റ്റീലറായി മാറിയിരിക്കുകയാണ് നിവിന്‍-മമിത കോമ്പോയില്‍ തിയേറ്ററില്‍ എത്തിയ ഗിരീഷ് എ.ഡി ചിത്രം ബത്‌ലഹേം കുടുംബയൂണിറ്റ്.

പൃഥ്വിരാജ് നായകനായ ഖലീഫയ്ക്ക് പ്രതീക്ഷിച്ച റെസ്‌പോണ്‍സ് ലഭിക്കാതിരുന്നതും ഐ ആം ഗെയിമിന്റെ റിലീസ് മാറ്റിയതും തുടക്കത്തിന്റെ ആവേശം തെല്ലൊന്ന് കുറഞ്ഞതുമൊക്കെ ഒരര്‍ത്ഥത്തില്‍ ബെത്‌ലഹേം കുടുംബയൂണിറ്റിന് ഗുണം ചെയ്തു.

ഇതിലെല്ലാമുപരി ഒരു ഓണക്കാലത്ത് ഫാമിലിയായി വന്ന് ചിരിച്ച് രസിച്ച് കാണാമെന്നത് തന്നെയാണ് ബെത്‌ലഹേം കുടുംബയൂണിറ്റിന്റെ ഏറ്റവും വലിയ പോസിറ്റീവ്.

ബെത്‌ലഹേം കുടുംബയൂണിറ്റ് എന്ന് പറയുന്ന ചിത്രം ഒരു ക്ലീന്‍ പടമാണെന്നും ഒരു തരത്തിലുമുള്ള നോണ്‍ സെന്‍സോ ഡബിള്‍ മീനിങ് തമാശകളോ ചിത്രത്തില്‍ കാണാന്‍ കഴിയില്ലെന്ന് പറയുകയാണ് നടന്‍ നിവിന്‍പോളി. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലായിരുന്നു സിനിമയെ കുറിച്ച് നിവിന്‍ സംസാരിച്ചത്.

നിവിന്‍പോളി photo: Bhavana Studios

‘ ഒരു കുടുംബത്തിന്റെ കഥ പറയുന്ന എന്റര്‍ടെയ്‌നര്‍ തന്നെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നമ്മള്‍ എപ്പോഴും ഈ ഓണം സമയം എന്ന് പറയുന്നത് ഒരു ഒത്തുചേരലാണല്ലോ. കുടുംബവുമായി വളരെ ഹാപ്പിയായി ഇരിക്കുന്ന ഒരു മൊമെന്റാണല്ലോ. അതിന് പറ്റിയ ഒരു കറക്ട് സിനിമയാണ് ഇത്.

ഇതിനകത്ത് ഒരു നോണ്‍സെന്‍സ് ഇല്ല. ഡബിള്‍ മീനിങ് പോലുള്ളവ ഇല്ല. നമുക്ക് ഫാമിലിയേയും മക്കളേയുമൊക്കെ കൊണ്ടുപോയി കുടുംബത്തോടെ കാണാന്‍ പറ്റുന്ന ക്ലീന്‍ എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ബെത്‌ലഹേം കുടുംബയൂണിറ്റ്.

ബെത്‌ലഹേം കുടുംബയൂണിറ്റ് photo: Bhavana Studios

ഗിരീഷ് എ.ഡിയുമായുള്ള തന്റെ ആദ്യചിത്രമാണ് ബെത്‌ലഹേമെന്നും അദ്ദേഹം മനസില്‍ കണ്ട ഒരു പെര്‍ഫോമന്‍സ് ലഭിക്കാന്‍ എത്ര സമയം വരെ വേണമെങ്കിലും ചിലവാക്കുമെന്നും നിവിന് പറഞ്ഞു.

ഗിരീഷ് എല്ലാവരുടേയും പെര്‍ഫോമന്‍സ് ഭയങ്കരമായി ശ്രദ്ധിക്കും. പുള്ളിയുടെ മനസില്‍ ഒരു മീറ്റര്‍ ഉണ്ട്. ആ കറക്ട് മീറ്റര്‍ കിട്ടുന്നതുവരെ പുള്ളി ശ്രമിക്കും. അതിന് വേണ്ടി എത്ര സമയവുമെടുക്കും,’ നിവിന്‍ പോളി പറഞ്ഞു.

Content Highlight: Actor Nivin Pauly about Bethlahem Kudumbaunit Movie and Double Meaning Comedies

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.