ദൃശ്യം 2 വില്‍ അഭിനയിക്കാന്‍ ഏറ്റവും വെല്ലുവിളി നേരിട്ടത് ആ രംഗമായിരുന്നു; തുറന്നു പറഞ്ഞ് മോഹന്‍ലാല്‍
Malayalam Cinema
ദൃശ്യം 2 വില്‍ അഭിനയിക്കാന്‍ ഏറ്റവും വെല്ലുവിളി നേരിട്ടത് ആ രംഗമായിരുന്നു; തുറന്നു പറഞ്ഞ് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th March 2021, 10:40 pm

കൊച്ചി: സമാനതകളില്ലാത്ത പ്രതികരണമാണ് ദൃശ്യം 2 സിനിമയ്ക്ക് ലോകം മുഴുവന്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം നിരവധി പേരാണ് കണ്ടിരിക്കുന്നത്.

ഇപ്പോളിതാ ദൃശ്യം 2 വില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും വെല്ലുവിളി നേരിട്ട രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ലോക പ്രസിദ്ധമായ ഐ.എം.ഡി.ബി ഡാറ്റബേസിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ സീനിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍ണായക രംഗത്തില്‍ ആ പയ്യന്റെ ബോഡി പൊലീസ് സ്റ്റേഷനിലാണോ കുഴിച്ചിട്ടതെന്ന് ചോദിച്ച് ഒരാള്‍ വന്ന് ചോദിക്കുന്ന സീനാണ് താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

തന്നെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് സാഹചര്യങ്ങളോടൊന്നും പെട്ടന്ന് പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ചെയ്താല്‍ അയാളും കുടുംബവും പിടിക്കപ്പെടും.

അതുകൊണ്ടു തന്നെ റിയല്‍ ഇമോഷന്‍സിനെ ഉള്ളില്‍ ഒതുക്കി മറ്റേതെങ്കിലും ഒരു ഇമോഷന്‍ മുഖത്ത് കൊണ്ടുവരണം. അയാളുടെ കുടുംബം പിന്നില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്.

ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അത് വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നെന്നും ലാല്‍ പറയുന്നു.

ഫെബ്രുവരി 19 നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വെള്ളിയാഴ്ച ആരംഭിച്ചു. വെങ്കിടേഷ് ആണ് തെലുങ്ക് പതിപ്പില്‍ നായകനാവുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mohanlal  openly said Drishyam 2 most challenging scene