അനുപമയുടെ കല്യാണം പലതവണ കഴിഞ്ഞതല്ലേ!; ബുമ്രയുമായി വിവാഹമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് അനുപമ പരമേശ്വരന്റെ അമ്മ
Film News
അനുപമയുടെ കല്യാണം പലതവണ കഴിഞ്ഞതല്ലേ!; ബുമ്രയുമായി വിവാഹമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് അനുപമ പരമേശ്വരന്റെ അമ്മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th March 2021, 8:59 pm

കൊച്ചി: നടി അനുപമ പരമേശ്വരനും ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി അനുപമയുടെ അമ്മ സുനിത പരമേശ്വരന്‍.

ബുമ്രയുമായി അനുപമയ്ക്ക് മറ്റൊരു തരത്തിലുള്ള ബന്ധമില്ലെന്നും പ്രചരണങ്ങള്‍ തമാശയായി മാത്രമെ കാണുന്നുള്ളുവെന്നും സുനിത പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു സുനിതയുടെ പ്രതികരണം.

‘ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിംഗിനു പോയപ്പോള്‍ അനുപമ താമസിച്ച അതേ ഹോട്ടലില്‍ ബുമ്രയുമുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. അനുപമ ‘കാര്‍ത്തികേയ 2′ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി രാജ്‌കോട്ടിലേക്ക് പോയിരിക്കുകയാണ്. ആളുകള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇതിലൊന്നും വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂ’, സുനിത പറഞ്ഞു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ അനുപമയുടെ കല്യാണം പലതവണ കഴിഞ്ഞതല്ലേയെന്നും സുനിത ചോദിക്കുന്നു. അനുപമയെ കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോള്‍ ചിലര്‍ പുതിയ കഥകളുണ്ടാക്കും. പോസിറ്റീവായിട്ടേ ഇത്തരം കമന്റുകളെ കാണുന്നുള്ളുവെന്നും സുനിത പറഞ്ഞു.

‘ബുമ്രയെയും അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്‌തെന്നാണു തോന്നുന്നത്’, സുനിത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Anupama Parameswara’s Mother About  Her Wedding