മണിരത്‌നത്തെക്കുറിച്ചും കമൽ ഹാസനെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. തന്നെ ഇവിടെ പരിചയപ്പെടുത്തിയപ്പോള്‍ താനൊരുപാട് സ്ട്രഗിളിലൂടെ വന്നയാളാണെന്ന് പറഞ്ഞുവെന്നും അത് സത്യമാണെന്നും ജോജു പറയുന്നു.
മണിരത്‌നത്തെക്കുറിച്ചും കമൽ ഹാസനെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. തന്നെ ഇവിടെ പരിചയപ്പെടുത്തിയപ്പോള്‍ താനൊരുപാട് സ്ട്രഗിളിലൂടെ വന്നയാളാണെന്ന് പറഞ്ഞുവെന്നും അത് സത്യമാണെന്നും ജോജു പറയുന്നു.
തഗ് ലൈഫ് അതിനെല്ലാം തൃപ്തി തരുന്നതാണെന്നും സ്വപ്‌നമാണോ സത്യമാണോ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ പറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിരത്‌നത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭയങ്കര ഭാഗ്യമാണെന്നും കമല്‍ ഹാസനെ ദൂരത്ത് നിന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് താനെന്നും ജോജു പറയുന്നു.

പൊന്നിയന്‍ സെല്‍വന്റെ പരിപാടിക്ക് മണിരത്‌നം തന്നെ വിളിച്ചുവെന്നും എന്നാല്‍ അപ്പോള്‍ തനിക്കൊരു ഷേക്ക്ഹാന്‍ഡ് കൊടുക്കാന്‍ പോലും പറ്റിയില്ലെന്നും നടന്‍ പറഞ്ഞു.
അതിന് ശേഷമാണ് താന്‍ തഗ് ലൈഫില്‍ അഭിനയിച്ചതെന്നും തനിക്ക് മണിരത്‌നവുമായി സംസാരിക്കാന്‍ പറ്റിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.
‘എന്നെ പരിചയപ്പെടുത്തിയപ്പോള്‍ പറഞ്ഞു ഞാനൊരുപാട് സ്ട്രഗിളിലൂടെ വന്നയാളാണെന്ന്. അത് സത്യമാണ്. അതിനെല്ലാം ഒരു തൃപ്തി കിട്ടുന്ന മൊമന്റ് ആണിത്. കാരണം എന്റെ ജീവിതത്തില്‍ ഇത് സ്വപ്‌നമാണോ അതോ സത്യമാണോ എന്നൊക്കെ ചോദിച്ചുകഴിഞ്ഞാല്‍ പറയാന്‍ വാക്കുകളില്ല.
ഭയങ്കര ഭാഗ്യമാണ്, മണി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നു. അതും മണിസാറും കമല്‍ സാറും വര്‍ക്ക് ചെയ്യുന്നു. കമല്‍ സാറിനെ ദൂരത്ത് നിന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് ഞാന്‍.
പൊന്നിയന്‍ സെല്‍വന്റെ ഒരു ഫങ്ഷന് മണിസാറ് വിളിച്ച് ഞാന്‍ പോയപ്പോള്‍ സാറിന് ഒരു ഷേക്ക്ഹാന്‍ഡ് കൊടുക്കാന്‍ പോലും എനിക്ക് പറ്റിയിട്ടില്ല. അതിന് ശേഷമാണ് ഈ പടത്തിലേക്ക് വരുന്നത്, അഭിനയിക്കുന്നത്. അതിനുശേഷം എനിക്ക് സാറുമായി സംസാരിക്കാന്‍ പറ്റി, ഭക്ഷണം കഴിക്കാന്‍ പറ്റി, ഒരുമിച്ച് ഇരിക്കാന്‍ പറ്റി,’ ജോജു ജോര്‍ജ് പറയുന്നു.

തഗ് ലൈഫ്
സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന സിനിമാണ് തഗ് ലൈഫ്. ജൂണ്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, പങ്കജ് ത്രിപാഠി, സാന്യ മല്‍ഹോത്ര എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Content Highlight: Actor Joju George talks about Mani Ratnam and Kamal Haasan