സ്വന്തം റെക്കോഡ് വെട്ടി, മുന്നില്‍ ഉള്ളത് വൈഭവ് മാത്രം; വമ്പന്‍ നേട്ടത്തില്‍ അഭിഷേക് ശര്‍മ
Cricket
സ്വന്തം റെക്കോഡ് വെട്ടി, മുന്നില്‍ ഉള്ളത് വൈഭവ് മാത്രം; വമ്പന്‍ നേട്ടത്തില്‍ അഭിഷേക് ശര്‍മ
ശ്രീരാഗ് പാറക്കല്‍
Friday, 22nd May 2026, 9:09 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. എസ്.ആര്‍.എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്.

നിലവില്‍ പതിമൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. 16 പന്തില്‍ 26 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെയാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. റാസിഖ് സലാമാണ് താരത്തിന്റെ നേടിയത്. സൂപ്പര്‍താരം അഭിഷേക് ശര്‍മയെയാണ് രണ്ടാമതായി ടീമിന് നഷ്ടമായത്. 22 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഈ നേട്ടത്തില്‍ സ്വന്തം റെക്കോഡ് മറികടന്നാണ് താരം രണ്ടാമത് എത്തിയത്. റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശിയാണ്. ഈ സീസണില്‍ 53 സിക്‌സറുകളാണ് വൈഭവ് നേടിയത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

വൈഭവ് സൂര്യവംശി 53 (2026)

അഭിഷേക് ശര്‍മ 43 (2026)

അഭിഷേക് ശര്‍മ 42 (2024)

ശ്രേയസ് അയ്യര്‍ 39 (2025)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ, രവിചന്ദ്രന്‍ സ്മരണ്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവാംഗ് കുമാര്‍, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, വെങ്കിടേഷ് അയ്യര്‍, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ക്രുണാല്‍ പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം

Content Highlight: Abhishek Sharma In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ