മുംബെെ: നാല്‍പത്തി നാലാം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനെ കുട്ടിക്കാലത്തെ കുഞ്ഞു വികൃതികള്‍ ഓര്‍മ്മിപ്പിച്ച് സഹോദരി ശ്വേത ബച്ചന്‍. അഭിഷേക് സൈക്കിള്‍ ഓടിക്കുന്ന കുസൃതി നിറഞ്ഞ ചിത്രം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചാണ് ശ്വേത അഭിഷേകിന് ഇത്തവണ ആശംസകളറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശ്വേതയുടെ പോസ്റ്റിനു കീഴെ സ്‌നേഹം പങ്കുവെച്ച് അഭിഷേകും എത്തിയിട്ടുണ്ട്. ശ്വേതയുടെ ഭര്‍ത്താവും എസ്‌കോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറുമായ നിഖില്‍ നന്ദയെ മെന്‍ഷന്‍ ചെയ്താണ് അഭിഷേക് ചിത്ത്രതിന് മറുപടി നല്‍കിയത്. ഞാന്‍ കുട്ടിക്കാലം മുതല്‍ എസ്‌കോര്‍ട്ട് സൈക്കിളിനെ എന്‍ഡോഴ്‌സ് ചെയ്യുന്ന ആളാണെന്നായിരുന്നു നിഖില്‍ നന്ദയെ മെന്‍ഷന്‍ ചെയ്ത് അഭിഷേക് കമന്റ് ചെയ്തത്. ശ്വേത പങ്കുവെച്ച അഭിഷേകിന്റെ കുട്ടിക്കാലത്തെ ചിത്രം ഇതിനോടകം നിരവധി പേരാണ് കണ്ടത്.